തിരിച്ച് വരൂ. ഞങ്ങളുണ്ട് കൂടെ. ഡിംപലിന് പിന്തുണയുമായി സിനിമാതാരങ്ങൾ. അവർ പറഞ്ഞത് കേട്ടോ..

0

ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ ഏറ്റവും മികച്ച മത്സരാർത്ഥി ആയിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡിംപൽ ഭാൽ കഴിഞ്ഞ ദിവസമായിരുന്നു ഈ ഷോയിൽ നിന്നും അപിചാരിതമായി പുറത്തേക്ക് പോയത്. ഈ സീസൺ ത്രീ യുടെ വിജയ് ആകാൻ വരാൻ സാധ്യതയുള്ള ഡിംപൽ തന്റെ പിതാവിന്റെ വിയോഗത്തെ തുടർന്നാണ് 75 ആം ദിവസം ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.

ഈ വീട്ടിലെ തന്നെ സജീവ സാന്നിധ്യമായിരുന്നു ഡിംപൽ ഭാൽ. പെട്ടെന്ന് അവർ പോയപ്പോൾ വലിയ ശൂന്യതയായിരുന്നു ആ വീടിനുള്ളിൽ കാണാൻ കഴിഞ്ഞത്. ഡിംപൽ ഈ ഷോയിലേക്ക് വീണ്ടും തിരിച്ചുവരണമെന്ന് അവിടെയുള്ള പല മത്സരാർത്ഥികളും, പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളിലും ഇവർ തിരിച്ചുവരണമെന്ന രീതിയിൽ പല ക്യാപെയിനും സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഡിംപൽ തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരിൽ ഒരുപാട് സിനിമതാരങ്ങളും ഉണ്ട് എന്ന സൂചനയാണ് വരുന്നത്. പേർളി മാണി, റിമി ടോമി, ആര്യ, അനുശ്രീ, നൂറിൻ ഷരീഫ് തുടങ്ങിയ താരങ്ങളൊക്കെ ഡിംപലിന് പിന്തുണയുമായി എത്തി. ഇവർ എല്ലാവരും പറയുന്നത് ഡിംപൽ ഒരു പോരാളിയാണ്, നീ പ്രേക്ഷകരുടെ മനസ്സിൽ വിജയിച്ചുകഴിഞ്ഞു, പക്ഷേ എന്നാലും നിനക്ക് സാധിക്കുമെങ്കിൽ നീ തിരിച്ചു വരണം എന്നാണ്.

എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ലാലേട്ടൻ ആ കാര്യം അറിയിച്ചു. നിങ്ങളുടെ ഒഒക്കെ പ്രിയപ്പെട്ട ഡിംപൽ ഭാൽ ഇനി ഈ ഷോയിലേക്ക് മടങ്ങിയെത്തില്ല എന്ന കാര്യം. ഇന്നലെ പിതാവിന്റെ വേർപാടിനെ തുടർന്ന് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞ ഡിംപലിന്റെ കാര്യം പ്രേക്ഷകരോടും മറ്റു മത്സരാർത്ഥികളോടും പങ്കുവെച്ചുകൊണ്ട് ആയിരുന്നു മോഹൻലാൽ ഇന്നലത്തെ എപ്പിസോഡ് ആരംഭിച്ചത്. വളരെയധികം സങ്കടത്തിലാണ്, ബിഗ് ബോസ്സും, ബിഗ് ബോസ്സ് വീടും, ഞാനും, നിങ്ങളുമെല്ലാം.

ഡിംപൽ ഭാലിന്റെ പിതാവ്, നമ്മളെയൊക്കെ വിട്ടുപോയി. ഞാൻ ഡിംപലുമായിട്ട് രാവിലെ സംസാരിച്ചിരുന്നു. അവർ അവരുടെ അച്ഛന്റെ ഗ്രാമത്തിലാണ് ഉള്ളത്, മീററ്റിൽ. അവർ വളരെ സ്ട്രോങ്ങ് ആയിട്ട് തന്നെ നിൽക്കുന്നു. അവർ എന്നോട് പറഞ്ഞു, അച്ഛന് വളരെയധികം സന്തോഷം ആയിരുന്നു. ബിഗ് ബോസ് അദ്ദേഹം കാണുമായിരുന്നു. എല്ലാവരെയും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് നേരത്തെ തന്നെ അസുഖമായിരുന്നു. അങ്ങനെതന്നെയാണ് സംഭവിച്ചതും. എന്തായാലും അദ്ദേഹത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ലാലേട്ടൻ പറഞ്ഞു.

തുടർന്നു ഡിംപൽ ഇനി മത്സരത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയില്ല എന്നും ലാലേട്ടൻ അറിയിച്ചു. “ഡിംപൽ ഇനി മത്സരത്തിലേക്ക് വരാൻ സാധ്യതയില്ല. കാരണം അവർക്ക് തിരിച്ചു വരാൻ ഒക്കെ ഇനി പ്രയാസമാണ്. തിരിച്ചു വന്നാലും ഒരുപാട് നടപടികൾ ഉണ്ട്. ക്വാറൻന്റൻ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഉണ്ട്. ഇനി നമുക്ക് ആകെ രണ്ടു മൂന്ന് ആഴ്ച അല്ലേ ഉള്ളൂ. അത് അവർക്ക് മനസ്സിലായി. എല്ലാവരോടുമുള്ള അന്വേഷണം അറിയിക്കാൻ അവർ പറഞ്ഞിട്ടുണ്ട്.

നമുക്ക് ഡിംപൽ വളരെ പ്രിയപ്പെട്ട ഒരു കുട്ടിയായിരുന്നു. അത് ഞാൻ പറയണ്ട, ഓരോരുത്തർക്കും അറിയാവുന്ന കാര്യമാണ്. അവർ അവരുടെ എല്ലാ കാര്യങ്ങളും മറച്ചുവെച്ച് ഏറ്റവും രസകരം ആയിട്ടാണ് ബിഗ് ബോസ് വീടിനോടും, അവിടെയുള്ള ആൾക്കാരോടും പെരുമാറിയത്. സങ്കടത്തോടെ ആയിരുന്നു ലാലേട്ടൻ ഈ കാര്യങ്ങൾ പറഞ്ഞതും. ബിഗ് ബോസ്സ് വീട്ടിലെ ഡിംപലിന്റെ 75 ദിനങ്ങൾ വീഡിയോ രൂപത്തിൽ കാണിച്ചതിനു ശേഷം പ്രിയ മത്സരാർത്ഥിയായ ഡിംപലിനെ കുറിച്ച് പറയാൻ ലാലേട്ടൻ മറ്റു മത്സരാർത്ഥികളോട് പറഞ്ഞു. വളരെ വൈകാരികതയോടെ ആണ് ഓരോരുത്തരും ഡിംപലിനോട് ഉള്ള സ്നേഹത്തെപ്പറ്റി സംസാരിച്ചത്.