ലാലേട്ടാ, അത് ഒരിക്കലും പറയണ്ടായിരുന്നു. ഇനി അവർക്ക് വിരക്കുള്ള മരുന്നുകൂടെ കൊടുത്തേക്ക്. അശ്വതി..

0

ഇന്നലത്തെ ബിഗ് ബോസ്സ് എപ്പിസോഡിനെ കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ ആണ് വൈറൽ ആകുന്നത്. റിവ്യൂ വായിക്കാം..

കോവിഡ് 19ന്റെ മുൻകരുതലുകൾ ഓർമിപ്പിച്ചു കൊണ്ടും ഡിമ്പലിന്റെ പിതാവിനെ ഓർത്തുകൊണ്ടും ഇന്നത്തെ എപ്പിസോഡ് ലാലേട്ടൻ തുടക്കം കുറിച്ചു. ഡിമ്പൽ ഇനി ബിഗ്‌ബോസ് ഹൌസിൽ ഉണ്ടാവുകയില്ല എന്ന സത്യം വേദനയോടെ ഹൗസ് മേറ്റ്സ്നെയും പ്രേക്ഷകരെയും ലാലേട്ടൻ അറിയിച്ചു. ലാലേട്ടാ അത് പറയേണ്ടായിരുന്നു, ഡിമ്പു തിരിച്ചുവരും എന്ന ഒരു പ്രതീക്ഷയിൽ അവസാനം വരെയും ഞങ്ങൾ കാത്തിരിക്കുമായിരുന്നു.

ഡിമ്പലിന്റെ ഇത്രയും നാളത്തെ വീടിനുള്ളിലെ യാത്ര കാണിച്ചു. ഞാൻ ശെരിക്കും കരഞ്ഞു പോയി. Once again we love you Dimpu…We will miss U dear സിംഗപ്പെണ്ണേ.. എല്ലാവരും ഡിമ്പൽ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ ഓർത്തെടുത്തു.. സൗഹൃദം എന്താണെന്നു മനസിലാക്കുന്ന ഒരു നിമിഷം ആയിരുന്നു. ലാലേട്ടന്റെ വരെ തൊണ്ട ഇടറി. പക്ഷെ നമ്മൾ മനസിലാക്കണം..

“ഇത് കളിയല്ല…. കളി തന്നെ”. നാണയപെരുമ വിശേഷങ്ങൾ ആയിരുന്നു പിന്നെ ചോയ്ച്ചത്. ഋതുവിനെയും സൂര്യയെയും ഓടിച്ച കാര്യം ചോദിച്ചു. ഒന്ന് ബാത്‌റൂമിൽ കയറിയതിന് ആ പാവങ്ങളെ ഇങ്ങനെ ഓടിക്കണമായിരുന്നോ എന്നുതന്നെ ചോദിച്ചു. അവസാനം വരെ പിടിച്ചു നിന്നതിനു രണ്ടുപേരെയും appreciate ചെയ്തു. ഋതുവിനു ഒരു ഗംഭീരം സമ്മാനം ലാലേട്ടൻ നൽകി.

നഖം നീളം ഉള്ളതിനാൽ ഗെയിംനിടയിൽ പിച്ചൽ മാന്തൽ ഒക്കെ ഓരോരുത്തർക്കു കിട്ടുന്നകൊണ്ട് ഒരു നെയിൽ കട്ടർ. ഋതുവും സൂര്യയും അവരുടെ എഫർട് ബിഗ്‌ബോസ്സും ലാലേട്ടനും മനസ്സിലാക്കിയതിന്റെ സന്തോഷത്തിൽ ആയിരുന്നു. സൂര്യയുടെ അടുക്കള ജോലിയിൽ സായി പറഞ്ഞ ഇടയ്ക്കുണ്ടായിരുന്ന മടിയെ കുറിച്ച് ചോയിച്ചു. നല്ലപോലെ ഒന്ന് വാരി വിട്ടു.

പിന്നെ ഒരു ഫുട്ബോൾ ഗെയിം അല്ലാ എയർബോൾ ഗെയിം ആയിരുന്നു. ലാലേട്ടൻ തന്നെ രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പ്‌കൾ തിരിച്ചു. അതൊരു കണക്കിന് നന്നായി. അല്ലേൽ സൂര്യ വേഗം ചാടി മണിക്കുട്ടന്റെ കൂടെ നിന്നെനേം ആയിരുന്നു ല്ലെ. രസകരമായ ഒരു ഗെയിം. നോബിചേട്ടന്റെ കമന്ററി അടിപൊളി ആയിരുന്നു. ഗെയിംൽ മണിക്കുട്ടൻ ഋതു ടീം ജയിച്ചു. എല്ലാവർക്കും ബിഗ്‌ബോസ് ചോക്ലേറ്റ് സമ്മാനം നൽകി. ഒപ്പം വിരക്കുള്ള മരുന്ന് കൂടി കൊടുത്തോളു കാരണം ഇങ്ങനെ ഇവരെ ചോക്ലേറ്റ് കഴിപ്പിച്ചാൽ വയറ്റിൽ വിര കയറും ലാലേട്ടാ.

ബിഗ്‌ബോസ് ഹൗസിൽ മാറ്റപ്പെടേണ്ട നിയമങ്ങൾ എന്തെല്ലാം എന്ന് ചോയ്ച്ചതിനു രസകരമായ മറുപടികൾ നൽകി മത്സരാർത്ഥികൾ. സൂര്യക്കു ഇഷ്ട്ടമുള്ള ഫുഡ്‌ കിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് ആ സ്പോൺസർസ് കൊടുത്ത ഭക്ഷണങ്ങളൊന്നും കുട്ടിക്ക് മതിയായില്ലാരുന്നോ. മണിക്കുട്ടന് അൽപ്പ സമയം ഉച്ചക്ക് ഉറങ്ങാൻ സമയം വേണമെന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞ മറുപടി കലക്കി.

“ഒന്ന് രണ്ടു സ്വപ്നം കൂടി കാണിച്ചു തരാം “. അനൂപിന് ബിഗ്ഗ്‌ബോസിനെ കാണുക എന്നു പറഞ്ഞത് വ്യത്യസ്തമായി തോന്നി.
അതിനു ശേഷം അഡോണിയെയും ഋതുവിനെയും കാപ്പിപ്പൊടി തപ്പാൻ വിട്ടു . അപ്പൊ കാപ്പിക്കാര്യം സോൾവ്ഡ്. ഈ ആഴ്ചത്തെ നീതിമാൻ കിടിലൻ ഫിറോസ്!! നാളെ ആണ് എവിക്ഷൻ ദിനം. നമുക്ക് പലർക്കും അറിയാം ആര് പോയി എന്നു. അറിയാത്തവർ നാളെ അറിഞ്ഞാൽ മതിട്ടോ.

നാളെ ഇലക്ഷന് റിസൾട്ട്സ് ആണ്. മത്സരിച്ചവർക്കെല്ലാം എന്റെ എല്ലാവിധ ആശംസകളും. ആര് വിജയിച്ചാലും ആഘോഷങ്ങൾ തല്ക്കാലം തള്ളിവെക്കുക. കരുതൽ എടുക്കുക. നമ്മൾ ഓരോരുത്തരും എടുക്കുന്ന കരുതൽ നമ്മടെ നാടിനും വീടിനും വേണ്ടി ഉള്ളതാണെന്ന് മനസ്സിൽ എപ്പോളും ചിന്തവെക്കുക എന്നു അപേക്ഷിച്ചുകൊണ്ട് ശുഭരാത്ര.