കലക്കൻ ഡയലോഗുകളും മാസ്മരിക ഫൈറ്റുകളുമായി ആക്ഷൻ ഹീറോ എന്ന പദവിക്ക് അർഹനായ ഒരാൾ മാത്രമായിരുന്നു ഒരുകാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളൂ അതാണ് സുരേഷ് ഗോപി. സിനിമാരംഗത്ത് കത്തിനിന്ന സമയത്താണ് സുരേഷ് ഗോപി പാട്ടുകാരിയായ രാധികയെ വിവാഹം കഴിച്ചത്. 13 വയസ്സിന് വ്യത്യാസം ഉണ്ടായിരുന്നിട്ടു പോലും രാധിക സുരേഷ് ഗോപിയെ കല്യാണം കഴിച്ചതിന് ഒരു കാരണമുണ്ട്. എം ജി രാധാകൃഷ്ണന്റെ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ രാധികയ്ക്ക് പ്രായം 13ആയിരുന്നു. പിന്നീട് സംഗീതം തന്നെയായിരുന്നു രാധികയുടെ ജീവൻ. എന്നാൽ എല്ലാവരും രാധികയെ ആരാധിച്ചു തുടങ്ങുമ്പോഴേക്കും അവൾ സൂപ്പർതാരത്തിന്റെ ഭാര്യയായി.
തന്റെ പുതിയ പാട്ട് ലോകം കേട്ട തുടങ്ങുമ്പോൾ രാധിക പുതിയ ജീവിതത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. 13 വയസ്സിലെ വ്യത്യാസം രാധികയ്ക്ക് ഒരു പ്രശ്നം അല്ലാതെ ഇരുന്നത് വീട്ടുകാർ തീരുമാനിച്ച വിവാഹം ആയതുകൊണ്ട് ആയിരുന്നു. കുടുംബത്തിൽ ഒരു സെലിബ്രിറ്റി മതി എന്ന തീരുമാനമാണ് രാധികയെ പിന്നീട് കലാരംഗത്തു നിന്നും മാറ്റി നിർത്തിയത്.
വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഒരു പെൺകുഞ്ഞിനെ ജീവൻ നല്കിയെങ്കിലും അവൾ മരണത്തിന് കീഴടങ്ങിയപ്പോൾ രാധിക മാനസികമായി തളർന്നു എന്നാൽ എല്ലാത്തിനോടും സ്നേഹം മാത്രമുള്ള കുടുംബിനി പിന്നീട് വീണ്ടും ജീവിതത്തിലേക്ക് നടന്നുവന്നു. ഇന്ന് ഗോകുൽ സുരേഷ് അടക്കം നാലു മക്കളുടെ അമ്മയാണ് രാധിക. പാട്ടുകാരിയായി അറിയപ്പെട്ടില്ലെങ്കിലും രാധിക ഇന്നുതന്നെ കുടുംബത്തിൽ മികച്ച സംഗീതം പകർന്നു നൽകി നല്ല വീട്ടമ്മയായി മുന്നോട്ടു പോകുന്നു.