പ്രണയിക്കാൻ ആളെ തേടി ഇനിയ: കണ്ടീഷൻസ് ഇതൊക്കെ

0
Advertisements

മികച്ച നടിയും മോഡലും നർത്തകിയുമായ ഇനിയ മലയാളസിനിമയിൽ എന്നല്ല തെന്നിന്ത്യയിലെ മൊത്തം ആരാധകരുടെ ഇഷ്ടതാരമാണ്. ആദ്യമൊന്നും നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിലും ഇപ്പോൾ തമിഴിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇനിയ ഇതുവരെ വിവാഹിതയല്ല. മോഡലിംഗ് രംഗത്ത് നിന്നും സിനിമ രംഗത്തേക്ക് ചുവടു മാറ്റിയതാരം ഇപ്പോൾ തനിക്ക് പ്രണയിക്കാൻ താല്പര്യമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

Advertisements

Advertisements

2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് സ്വന്തമാക്കിയിട്ടുള്ള ഇനിയ മിസ്സ്‌ ട്രിവാൻഡ്രം പട്ടം 2005ൽ സ്വന്തമാക്കിയ താരമാണ്. അതിനുശേഷമാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും ഓഫറുകൾ വന്നു തുടങ്ങിയത്. നന്നായി സംസാരിക്കുന്ന എപ്പോഴും തന്നെ തമാശ പറഞ്ഞ് തന്നോടൊപ്പം നിൽക്കുന്ന ആളെ ആണ് തനിക്ക് വിവാഹം ചെയ്യാൻ താല്പര്യം എന്നാണ് താരം പറയുന്നത്. തനിക്ക് സീരിയസ് ആയ ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു എങ്കിലും 2016 അവസാനിച്ചു എന്നും താരം തുറന്നുപറഞ്ഞു.

മലയാള സിനിമയിൽ എത്ര കഴിവുള്ള നടിമാർ ആണെന്ന് പറഞ്ഞാലും വിലപേശലുകൾ ഉണ്ടെന്നും തമിഴ് അത് ഇല്ലെന്നും തനിക്ക് പ്രതിഫലം കൂടുതൽ കിട്ടുന്നത് തമിഴിൽ ആയതുകൊണ്ടാണ് അവിടെ സിനിമകളെ കൂടുതൽ അഭിനയിക്കുന്നത് എന്നും ഇനിയ പറഞ്ഞു. വരുംനാളുകളിൽ ഇനിയയുടെ സങ്കല്പത്തിന് അനുസരിച്ച് ഒരു വരനെ ഇനിയും കണ്ടു പിടിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.