റീച്ച് കിട്ടാന്‍ വേണ്ടി എന്തും കാണിക്കാമെന്നാണോ ? അലക്‌സാണ്ട്രയുടെ പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
alasandra-johnson.image.
alasandra-johnson.image.

അലസാന്‍ഡ്ര ബിഗ് ബോസ് സീസണ്‍ 2വിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ്.  മോഡലും നടിയുമായ അലസാന്‍ഡ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം തന്നെ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരംപങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Alexandra2
Alexandra2

ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ‘എല്ലാം അര്‍പ്പിച്ച ആ പ്രണയം തകര്‍ന്നു, അയാള്‍ക്ക് വേറെയും ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സാന്ദ്ര’ എന്ന ടൈറ്റിലോടെ എത്തിയ വാര്‍ത്തയ്ക്കെതിരെയാണ് അലസാന്‍ഡ്ര പ്രതികരിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മസാല ആഡ് ചെയ്ത് പോസ്റ്റ് ചെയ്യേണ്ട ആവശ്യമെന്തായിരുന്നു എന്നും താരം ചോദിക്കുന്നു.

alasandra
alasandra

അലാസാന്‍ഡ്രയുടെ കുറിപ്പ്:

എന്തുവാടേ?? നിര്‍ത്തിപ്പൊയ്ക്കൂടേ… റീച്ച് കിട്ടാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുമെന്ന് അറിയാം… ഒരു ആവശ്യവും ഇല്ലാതെ ഒരു വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മസാലയും ആഡ് ചെയ്ത് ഇവിടെ ഇപ്പോള്‍ പോസ്റ്റ് ചെയ്യേണ്ട എന്ത് ആവശ്യമാണ് നിങ്ങള്‍ക്ക്.

alasandra johnson.3
alasandra johnson.3

നിങ്ങളെ പോലത്തെ ഓണ്‍ലൈന്‍ മീഡിയകള്‍ കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ഹരാസ്മെന്റ് ഉണ്ടാകുന്നത്. വാട്ട് എ ഷെയിം ഇതുപോലത്തെ ഓരോ ഓണ്‍ലൈന്‍ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങും സോഷ്യല്‍ മീഡിയ അറ്റാക്കുകളും കൂടുന്നത്. റീച്ച് കിട്ടാന്‍ വേണ്ടി എന്ത് തോന്നിവാസം വേണമെങ്കിലും എഴുതിപ്പിടിപ്പിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍.