
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും പ്രായം 25 ആണെന്നുമൊക്കെ അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മമിത പറയുന്നു.


എന്റെ ആസ്തി 6.5 കോടിയാണെന്ന്. അത് കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോവുകയായിരുന്നു. അതില്‍ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല’ മമിത പറഞ്ഞു.


ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ മമിത സിനിമയില്‍ എത്തുന്നത്. അച്ഛന്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്. ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി പറഞ്ഞിരുന്നു. 2007ല്‍ പുറത്ത് ഇറങ്ങിയ ‘സര്‍വോപരി പാലാക്കാരന്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മമിത പിന്നീട് ‘വരത്തന്’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു. ഓപ്പറേഷന് ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയില്‍ നേടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി. ഇപ്പോൾ മമിത അഭിനയിച്ച സൂപ്പർ ശരണ്യ എന്ന സിനിമയും ഹിറ്റ് ആയി ഓടികൊണ്ടു ഇരിക്കുന്നു..

