Advertisements
ഭർത്താവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്ത് കൊടുക്കുന്ന ഒരു ഭാര്യയെ ആണ് എല്ലാവരും ആഗ്രഹിക്കുക എന്നാൽ ഒരു കാര്യവും ചെയ്യാതെ ഇരിക്കുന്ന ഒരു ഭാര്യയെ പറ്റി ചിന്തിക്കാൻ ആകുമോ?
Advertisements

Advertisements
ബോഡി ബിൽഡർ ആയ യൂറിയാണ് ഒരു പാവയെ വിവാഹം കഴിച്ചുകൊണ്ട് ഉത്തരം നൽകിയിരിക്കുന്നത്. മാർഗോ എന്നാണ് പാവക്ക് പേരിട്ടിരിക്കുന്നത്. ആർഭാടമായി കല്യാണം നിശ്ചയിച്ചിരുന്നു എങ്കിലും കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മുന്നിൽ വെച്ച് ലളിതമായി വിവാഹം നടന്നു.

മാധ്യമങ്ങളും ആളുകളും വളരെ കൗതുകത്തോടെയാണ് ഈ വാർത്തയെ നോക്കി കാണുന്നത് എന്നാൽ യൂറി പോകുന്ന ഇടങ്ങളിൽ എല്ലാം തന്നെ പാവയെ കൊണ്ട് പോകാറുണ്ട്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറും ഉണ്ട്.
