വി ജെ ചിത്രയുടെ ആത്മഹത്യ കുരുക്കുകൾ അഴിയുന്നു

0

തമിഴ് സിനിമ മേഖലയിലെ എല്ലാവരെയും ഏറെ സങ്കടപ്പെടുത്തിയ വാർത്തയാണ് വി ജെ ചിത്രയുടെ ആത്മഹത്യ. നിമിഷങ്ങൾക്കകം തന്നെ ചിത്രയുടെ മരണം ആത്മഹത്യയല്ല എന്ന് സുഹൃത്തുക്കൾ അടക്കം എല്ലാവരും പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഇപ്പോൾ നിർണായകമായ ഒരു കണ്ടെത്തലിലാണ് പോലീസ് എത്തി നിൽക്കുന്നത്. ചിത്രയുടെ മരണത്തിന് കാരണം ചിത്രയുടെ ഭർത്താവ് ഹേമന്തും ചിത്രയുടെ അമ്മയുമാണ് എന്നാണ് പോലീസ് പറയുന്നത്. ഹേമന്തിന്റെയും അമ്മയുടെയും നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് ചിത്ര ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് പറയുന്നത്.

ആരുമറിയാതെ ഹേമന്തും ചിത്രയും തമ്മിലുള്ള വിവാഹം നടന്നിരുന്നു എന്നും ലോകം അറിയുന്നത് ചിത്രയുടെ മരണത്തിന് ശേഷമാണ്. 5 ദിവസത്തോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഹേമന്തിനെ അറസ്റ്റ് ചെയ്തത്.