തെന്നിന്ത്യയുടെ ഇഷ്ടതാരം വിജയ് സേതുപതി പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളും ആണ് എത്തുന്നത്. അതിനിടെ താരത്തിന് പിറന്നാളാഘോഷം വിവാദമായിരിക്കുകയാണ്. വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കുന്നതാണ് വിവാദമായത്. വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി. സംവിധായകൻ പെന്റാമിനും അണിയറപ്രവർത്തകർക്കും ഒപ്പമായിരുന്നു താരത്തിനെ വിവാദ പിറന്നാൾ ആഘോഷം. കയ്യിൽ വാളുമായി കുറിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തുടർന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തിയത്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കും എന്നും താരം വ്യക്തമാക്കി. പിറന്നാൾ ദിനത്തിൽ ആശംസകൾ സിനിമാ പ്രവർത്തകർക്കും ആരാധകർക്കും നന്ദി. മൂന്നു ദിവസം മുൻപ് എന്റെ പിറന്നാൾ ആഘോഷത്തിനിടെ എടുത്ത ചിത്രം വിവാദമായിരിക്കുകയാണ്. ആദ്യചിത്രത്തിൽ പിറന്നാൾ കേക്ക് ഞാൻ വാളുകൊണ്ടാണ് മുറിക്കുന്നത്. പൊൻ റാം സംവിധാനം ചെയ്ത പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പോവുകയാണ് ഞാൻ. ഇതിൽ വാൾ വളരെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതുകൊണ്ടാണ് അപ്പോൾ പൊൻ റാമിന് ടീമിനൊപ്പം ബർത്ത് ഡേ ആഘോഷിച്ചപ്പോൾ വാല ഉപയോഗിച്ചത്.

ഇത് തെറ്റായ മാതൃകയാണെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടി ഇനിമുതൽ ഞാൻ കൂടുതൽ ശ്രദ്ധേയനായിരിക്കും ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമ പറയുന്നു വിജയ് സേതുപതി കുറിച്ചു കുറച്ചു. കുറച്ചു നാൾ മുൻപാണ് ബർത്ത്ഡേക്ക് വാളുകൊണ്ട് മുറിച്ച് ലോക്കൽ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തത് നിരവധി പേരാണ് താരത്തിനെ പ്രവർത്തിയെ ചോദ്യം ചെയ്തത്. താരത്തെയും അറസ്റ്റ് ചെയ്യണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
