വാളയാർ കേസ് സിനിമയാകുന്നു ; സ്ത്രീ സമൂഹത്തിന്റെ കഥയുമായി അരുൺ

0
Advertisements

കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കേസ് പ്രമേയമാക്കി പുതിയ സിനിമ ഒരുങ്ങുന്നു. എഐവൈഎഫ് സംസ്ഥാന ജോയിൻ സെക്രട്ടറി അരുൺ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ചർച്ച ചെയ്യുന്ന രാഷ്ട്രീയം പറയുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത് എൻ അരുൺ പറഞ്ഞു.

Advertisements
Advertisements

സാക്ഷര സമൂഹ അവകാശപ്പെടുന്ന കേരളത്തിൽ ബോധം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഗൗരവത്തോടെ കാണണമെന്നും അരുൺ കൂട്ടിച്ചേർത്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.

കേസിൽ പുനർ വിചാരണ നടക്കുന്ന സമയമായതിനാൽ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വനിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ അരുൺ രചനയും സംവിധാനവും നിർവഹിച്ച അവകാശികൾ എന്ന ചിത്രം ഫെബ്രുവരി അവസാനം തിയേറ്ററുകളിലെത്തും.

വാളയാർ പീഡനത്തിനിരയായ പെൺകുട്ടികളുടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാറിന്റെയും മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പുനർ വിചാരണക്ക് ഉത്തരവിടുകയായിരുന്നു.