ഫാറ്റ് ടു ഫിറ്റ്‌. നാം സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തരാണ് നമ്മൾ. ഞെട്ടിക്കുന്ന വർക്ക്‌ഔട്ട്‌ വീഡിയോയുമായി ഉണ്ണി മുകുന്ദൻ..

0

നമ്മുടെ മലയാള സിനിമയിലെ താരങ്ങളെല്ലാം, അതിപ്പോൾ നടിമാർ ആയാലും നായകന്മാർ ആയാലും ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. പക്ഷേ യുവതാരങ്ങളിൽ പ്രധാനിയായ ഉണ്ണി മുകുന്ദൻ തന്നെപ്പോലെ തന്നെ തന്റെ ആരാധകരും ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് നിർബന്ധമുള്ള ആളാണ്. അതുകൊണ്ടുതന്നെ ഉണ്ണി ചെയ്യാറുള്ള വർക്ഔട്ടും, കഴിക്കാറുള്ള ഭക്ഷണവും ഒക്കെ തന്റെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഉണ്ണി മിക്കപ്പോഴും പങ്കുവയ്ക്കാറുള്ള ഉണ്ണിയുടെ ഫിറ്റ്നസ് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20കിലോ അധികം ഭാരം വർദ്ധിപ്പിച്ചത്  വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ ആ കൂടിയ ഭാരം ഒക്കെ കുറച്ച് വീണ്ടും പഴയ രൂപത്തിൽ എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ഇതിന്റെ ചിത്രങ്ങളാണ് ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ 16 കിലോയാണ്  താരം വർക്കൗട്ട് ലൂടെ കുറച്ചത്. ഏവർക്കും പ്രചോദനമാകുന്ന ഒരു കുറിപ്പും, തന്റെ വർക്കൗട്ട് ചിത്രങ്ങളും ഉണ്ണി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ഉണ്ണിയുടെ ആയി ഇൻസ്പിറേഷണൽ കുറുപ്പ് ഇങ്ങനെയായിരുന്നു ; നാം സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തനാണ് നമ്മൾ. എന്നോടൊപ്പം ഈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച് എല്ലാവർക്കും നന്ദി.

നിങ്ങൾ എല്ലാവരും പങ്കുവച്ച ചിത്രങ്ങളും, കുറിപ്പുകളും ഒക്കെ കുറച്ചൊന്നുമല്ല എന്നെ പ്രചോദിപ്പിച്ചത്. എന്നോടൊപ്പം ഈ യാത്ര തുടങ്ങി അത് പൂർത്തീകരിച്ച, ആഗ്രഹിച്ച മാറ്റം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി എന്റെ ശരീരം എനിക്ക് കുറച്ചു പുഷ്ടിപ്പെടുതേണ്ടി വന്നു. എന്റെ ശരീരഭാരം 93 നിന്ന് വീണ്ടും താഴേക്ക് കൊണ്ടുവരിക എന്നുള്ളത് ചെറിയ കാര്യമായിരുന്നില്ല. മൂന്ന് മാസം കൊണ്ട് 16 കിലോ കുറയ്ക്കുക എന്നുള്ളത് വലിയ കാര്യം തന്നെയാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും അത് ചെയ്യാൻ സാധിക്കും. അതിന് ആദ്യം നമ്മുടെ മനസ്സിനെയാണ് പരൂവപ്പെടുത്തേണ്ടത്. മനസ്സിൽ ആദ്യം ഒരു ഗോൾ സെറ്റ് ചെയ്യുക. പിന്നെ അതിനായി പരിശീലിക്കുക, അതിനൊപ്പം സ്വയം വിശ്വസിക്കുക. അപ്പോൾ എല്ലാം സാധ്യമാകും.

കാരണം നമ്മുടെ ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തനങ്ങളുമായി മാറും ഇന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. തന്റെ കൂടെ നിന്നവർക്കും, പരിശീലിപ്പിച്ചവർക്കും ഉണ്ണി ഒടുവിൽ നന്ദി പറഞ്ഞിട്ടുണ്ട്. കൂടാതെ, നിങ്ങൾ സ്വപ്നം കാണുക, അതിനായി പ്രയത്നിക്കുക, നേടുക ഇതാണ് എന്റെ മന്ത്രം, എന്നും ഉണ്ണി പറയുന്നു. തന്റെ ഈ വലിയ യാത്രയുടെ വീഡിയോ ചിത്രീകരിച്ച വർക്ക് കോ വിഡ് പോസിറ്റീവ് ആയതിനാലാണ് വർക്കൗട്ട് വീഡിയോ പങ്കു വയ്ക്കാത്തത്. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. അവർ സുഖം പ്രാപിച്ചു തിരിച്ചു വരുമ്പോൾ ഈ വീഡിയോ ഉറപ്പായും പങ്കുവയ്ക്കും. ഉണ്ണി കുറിച്ചു.