മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഉമ നായർ. വാനമ്പാടി, ഇന്ദുലേഖ തുടങ്ങിയ സീരിയലുകളിലൂടെയാണ് ഈ മുഖം മലയാളികൾക്ക് പരിചിതമായത്. സമൂഹ മാധ്യമങ്ങളിൽ ഉമ നായർ പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആയി മാറാറുണ്ട്.

ഇപ്പോൾ ഉമ നായർ പങ്ക് വെച്ച ചിത്രം വൈറൽ ആവുകയും ഒപ്പം ആരാധകരെ ആശയ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഉമ നായർ തന്റെ മകൾക്ക് ഒപ്പമുള്ള ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്. പ്ലസ് ടുവിനാണ് മകൾ പഠിക്കുന്നത് എന്നും ഉമ നായർ പറയുന്നു.
