വിനോദസഞ്ചാരികൾക്ക് ഒപ്പം വിനോദത്തിൽ പുള്ളിപ്പുലി; കണ്ടമ്പരന്ന് ജനങ്ങൾ!

0
Advertisements

വിനോദസഞ്ചാരികളായ യുവാക്കൾക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം ഏറെ കൗതുകമാകുന്നു. വന്യജീവിയുടെ വിചിത്രമായ സ്വഭാവം കണ്ടതിൽ അമ്പരപ്പിലാണ് ജനങ്ങൾ. ഹിമാചൽപ്രദേശിലെ തിർഥാൻ എന്ന താഴ്വരയിൽ നിന്നാണ്  കൗതുകകരമായ ഈ ചിത്രം.

Advertisements
Advertisements


വഴി അരികിൽ നിൽക്കുന്ന ഒരു സംഘം യുവാക്കളുടെ അടുത്ത് പുലി നിൽക്കുന്നതായി ദൃശ്യത്തിൽ കാണാം. പുലി വരുന്നതുകണ്ട് കുറച്ചുപേർ മറുവശത്തേക്ക് മാറിയെങ്കിലും വരുന്ന ദൃശ്യം പകർത്താൻ രണ്ട് യുവാക്കൾ അവിടെത്തന്നെ നിൽക്കുകയായിരുന്നു. അവരുടെ ഒപ്പം നിന്ന് കളിക്കുകയും ശരീരത്തിൽ കയറുകയും കയ്യിൽ പിടിക്കുകയും ചെയ്യുന്നത് കാണാം. കൈയ്യിൽ നിന്നും വേർപെടുത്താൻ നോക്കുകയും പുലി താഴെ വീഴുന്നതും പിന്നീട് പതിയെ കയ്യിൽനിന്നും പിടി വിടുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.


ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവെച്ചത്. പൊതുവേ വന്യജീവികൾ മനുഷ്യരുടെ സാന്നിധ്യം അറിഞ്ഞാൽ അകന്നു പോവുകയാണ് പതിവ്. എന്നാൽ വളരെ ഇണക്കത്തോടെ പെരുമാറിയ ഈ പുള്ളിപ്പുലിയുടെ വിചിത്രമായ സ്വഭാവം കണ്ടിട്ടാണ് ജനങ്ങൾ അമ്പരന്നത്.
ഇന്ത്യയിൽ വന്യജീവികളെ ഇണക്കി വളർത്തുന്നത് കുറ്റകരമാണ്. ഏതെങ്കിലും എസ്റ്റേറ്റുകളിലോ മറ്റോ ഇണക്കി വളർത്തിയത് ആവാം എന്നാണ് നിഗമനം. അതിനാലാവാം പുലി മനുഷ്യരോട് ഇണക്കത്തോടെ പെരുമാറിയത്.