തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഇതാണ്! തുറന്ന് പറഞ്ഞു സീരിയൽ താരം സ്നിഷാ ചന്ദ്രൻ.

0

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടി സ്നിഷ ചന്ദ്രൻ നീലക്കുയിൽ എന്ന ടെലിവിഷൻ സീരിയലിൽ കൂടി ആണ് താരം എത്തുന്നത്.

കസ്തൂരി എന്ന നായികാ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. ആ കഥാപാത്രം പ്രേക്ഷകർ നെഞ്ചിൽ ഏറ്റിയ കഥാപാത്രം ആയിരുന്നു. സ്വന്തം കുടുംബത്തിൽ ഉള്ള ആരോ എന്ന പോലെ ആയിരുന്നു പ്രേക്ഷകർ സിനിഷയെ കണ്ടത് അത് കൊണ്ട് തന്നെ താരത്തിന് ആരാധകർ ഏറെ ആയിരുന്നു.

ഇപ്പോൾ താരം സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന കാർത്തിക ദീപം എന്ന പരമ്പരയിൽ ആണ് അഭിനയിക്കുന്നത്. കാർത്തിക എന്ന നായികാ കഥാപാത്രം ആയി ആണ് താരം എത്തുന്നത്. വിവേവ് ഗോപൻ ആണ് നായകൻ ആയി എത്തുന്നത് പ്രശസ്ത സംവിധായകൻ am നസീറിന്റെ ഭാര്യയും പ്രശസ്ത സീരിയൽ നടിയും ആയ രസ്‌മി സോമനും ഈ സീരിയലിൽ അഭിനയിക്കുന്നുണ്ട്.  ഒരുപാട് കയ്യടികൾ നേടുന്ന ഒരു കഥാപാത്രം ആണ് കാർത്തിക ദീപത്തിലെ കാർത്തിക.

അഭിനയത്തിനോട് ഒപ്പം  തന്നെ യാത്രകളേയും ഒരുപാട് സ്‌നേഹിക്കുന്ന താരമാണ് സ്‌നിഷ. എപ്പോഴും തന്റെ യാത്രകളെ കുറിച്ചും സ്വപ്‌ന യാത്രയെ കുറിച്ചുമെല്ലാം ഇപ്പോൾ സ്‌നിഷ മനസ് തുറക്കുകയാണ്. മനോരമ ഓണ്ലൈനിലും  നല്‍കിയ അഭിമുഖത്തിലാണ് സ്‌നിഷ മനസ് തുറന്നിരിക്കുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രയെ കുറിച്ചും കൊവിഡ് പ്രതിസന്ധി മുടക്കിയ യാത്രകളെ കുറിച്ചും സ്വപ്‌ന യാത്രയെ കുറിച്ചുമെല്ലാം സ്‌നിഷ അഭിമുഖത്തിൽ  തുറന്നു സംസാരിക്കുന്നുണ്ട്. എപ്പോഴും +ve ആയി ചിന്തിക്കുന്ന ഒരു താരം കൂടി ആണ് സ്നിഷ.

ശരിക്കും യാത്ര ചെയ്യുമ്പോഴും പുതിയ കാഴ്ചകള്‍ ആസ്വദിക്കു മ്പോഴും ഉണ്ടാകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ് എന്നാണ് താരം പറയുന്നത്. നയന മനോഹാരിതക്ക് അപ്പുറം ശരീരത്തിനും മനസ്സിനും നല്‍കുന്ന ഒരു പുത്തൻ ഉണര്‍വ് കൂടിയാണ് ഓരോ യാത്രയും എന്നാണ്  ഇപ്പോൾ താരം പറയുന്നത്. ഇന്ത്യക്കകത്തു പലയിടങ്ങളിലും തനിക്ക്  യാത്ര പോകുവാൻ ഉള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ട്. കൂടുതലും ക്ഷേത്രങ്ങളി ലേക്കുള്ള യാത്രകൾ ആയിരുന്നു. ഭംഗിയും ചരിത്ര കഥകളും നിറഞ്ഞ ക്ഷേത്രങ്ങളി ലേക്കുള്ള യാത്രകളും തനിക്ക് പ്രിയപ്പെട്ടതാണ് എന്നാണ് സ്‌നിഷ അഭിമുഖത്തിൽ  പറയുന്നത്.

തനിക്ക് സോളോ ട്രിപ്പ് ആണ് കൂടുതൽ ഇഷ്ടം എന്നാലും കുടുംബത്തോ ടൊപ്പവും സുഹൃത്ത് ക്കളോട് ഒപ്പവും ഉള്ള  യാത്രകൾ എല്ലാം തനിക്ക് ഇഷ്ടമാണ് എന്നു പറഞ്ഞു. ഇതെല്ലാം തരുന്നത് വ്യത്യസ്തമായ അനു ഭൂതി ആണെന്നും താരം പറയുന്നു. താന്‍ നടത്തിയ ധനുഷ്‌കോടി-രാമേശ്വരം യാത്രയെ കുറിച്ചും സ്‌നിഷ മനസ് തുറക്കുന്നുണ്ട്. കേട്ട കാര്യങ്ങള്‍ കണ്ട് ആസ്വദിക്കുക ആയിരുന്നു എന്നാണ് താരം പറഞ്ഞത്. രാമേശ്വരം ജീവിതത്തിന് ശേഷമുള്ള ജീവിതത്തേയും ധനുഷ്‌കോടി മരണത്തിന് ശേഷമുള്ള ജീവിതത്തേയും ഓര്‍മ്മിപ്പിക്കുന്നു എന്നാണ് താരം പറയുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം മുടങ്ങിപ്പോയ യാത്രകളെ കുറിച്ചും നടി മനസ് തുറന്നു. കോറോണയുടെ രണ്ടാം വരവ് എല്ലാവരെയും പോലെ എനിക്കും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചെറു യാത്രകള്‍ ഞാനും സുഹൃത്തുക്കളുമൊക്കെ പ്ലാന്‍ ചെയ്തിരുന്നു. അതെല്ലാം ഇപ്പോള്‍ ഒഴിവാക്കേണ്ടി വന്നു. ഇപ്പോള്‍ എവിടെയും പോകാനാവാതെ വീടിനുള്ളിലാണ്. നമ്മുടെ  ഗവണ്‍മെന്റും ആരോഗ്യ മന്ത്രാലയവും എടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് നമ്മൾ എല്ലാരും അനുസരിക്കണം എന്നും താരം പറയുന്നുണ്ട്.

താൻ ഒരു ശിവ ഭക്ത ആണെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവും കൈലാസം കാണുക എന്നതാണ് എന്നും സ്‌നിഷ ഇന്റർവ്യൂയിൽ പറഞ്ഞു. എന്നാല്‍ അതൊരു മഹാ ഭാഗ്യമാണെന്നും ധനമുണ്ടായത് കൊണ്ടോ അധികാരം ഉണ്ടായത് കൊണ്ടോ ആ ഭാഗ്യം നമുക്ക് ലഭിക്കണമെന്നില്ലെന്നും സ്‌നിഷ പറയുന്നു. യോഗമുള്ളവര്‍ക്ക് അതാതു സമയത്ത് അതിനുള്ള അവസരം ലഭിക്കു എന്നും ആ യാത്രയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും താരം ഇന്റർവ്യൂയിൽ പറഞ്ഞു. താരത്തിന്റെ ഇന്റർവ്യൂ ഇപ്പോൾ വൈറൽ ആയി മാറി കഴിഞ്ഞു.