തങ്ങളുടെ ജീവിത കഥ സിനിമ ആക്കാൻ ആഗ്രഹം ആയി ഈ-ബുൾ ജെറ്റ് സഹോദരന്മാർ ;താൽപ്പര്യം ഉള്ളവരെ തേടി ഇൻസ്റ്റാഗ്രാം പോസ്റ്റ്…

0

വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് വിവാദ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടെയും പ്രഖ്യാപനം.

ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ഒരു ആഗ്രഹമുണ്ട്. താല്‍പ്പര്യമുള്ളവര്‍ തങ്ങളെ ബന്ധപ്പെടാനുമാണ് ഇവര്‍ പറയുന്നത്. [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍.ടി.ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. നിരവധി വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. നിരവധി ആളുകസൽ ആയിരുന്നു എതിർത്തും അനുകൂലിച്ചും ഒക്കെ കമന്റ് ചെയ്തത് ഇപ്പോഴും ഇവർക്ക് എതിരെ നിരവധി ട്രോളുകൾ വരുന്നുണ്ട്.

instagram views kaufen