സമൂഹത്തിനായി പുതിയ ചുമതലകൾ ഏറ്റെടുത്ത് ടോവിനോ

0
Advertisements

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടോവിനോ തോമസിനെ നിയമിച്ചു. പ്രളയ കാലത്തും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടോവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തിക്കാൻ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisements
Advertisements

ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധസേന വലിയ മുതൽകൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേന യിലേക്ക് ഇനിയും ഒരു പാട് യുവാക്കൾ കടന്നു വരണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടന് മുഖ്യമന്ത്രി ആശംസകൾ നേരുകയും ചെയ്തു.

https://m.facebook.com/story.php?story_fbid=3699007620191041&id=539381006153734&sfnsn=wiwspmo