പുതുവത്സര പുലരിയിൽ വാക്കുപാലിച്ചു; പാടാത്ത പൈങ്കിളിയിലെ നായകൻ

0
Advertisements

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് താരം. മികച്ച പിന്തുണയും സ്വന്തമാക്കി മുന്നേറുകയാണ് പരമ്പരയിലെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും എല്ലാം പറഞ്ഞു സജീവമാണ് സൂരജ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

Advertisements
Advertisements

https://www.instagram.com/reel/CJeELTil7mA/?igshid=x2one6fwrtwc

പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സൂരജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ശരീരഭാരം കൂടുന്നു എന്നും വണ്ണം കുറയ്ക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തു തുടങ്ങും എന്നും താരം നേരത്തെ പറഞ്ഞിരുന്നു. ഡയറ്റ് പ്ലാനും വർക് ഔട്ടും തീരുമാനിച്ചു എന്ന് സൂരജ് പറഞ്ഞിരുന്നു. ജിമ്മിൽ നിന്നുള്ള വീഡിയോക്ക് ഒപ്പമാണ് താരം പുതുവത്സരാശംസകൾ അറിയിച്ചിട്ടുള്ളത്.

https://www.instagram.com/p/CJeOiRhFLex/?igshid=1f0raadx30hd5

എന്റെ ന്യൂ ഇയർ ഇവിടെ നിന്നു തുടങ്ങുന്നു നിങ്ങളോ? നന്മയും സന്തോഷവും ഉള്ള നല്ലൊരു പുതുവർഷം ആകട്ടെ നമുക്ക്. പുതിയ നല്ല തീരുമാനങ്ങൾ എടുക്കാനും ശക്തിയുള്ള മനസ്സാൽ മുന്നോട്ടുപോകാനും സാധിക്കട്ടെ നമുക്ക്. ഹാപ്പി ന്യൂ ഇയർ. എന്നായിരുന്നു സൂരജ് കുറിച്ചത്. ആരാധകരെല്ലാം താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട് ഇതിനകംതന്നെ സൂരജിനെ വർക്ക് വീഡിയോ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്.