ശിവദാസന് ലഭിച്ച പബ്ലിസിറ്റിയിൽ അസൂയ ; ശിവദാസന്റെ മരണം കൊലപാതകം

0

എല്ലാവരും വളരെ സന്തോഷത്തോടെ ഏറ്റെടുത്ത വാർത്തയാണ് മറൈൻ ഡ്രൈവിലെ അബ്‌ദുൾ കലാം പ്രതിമയിൽ ദിനവും പൂക്കൾ അർപ്പിക്കുന്ന ശിവ ദാസന്റെ മരണം കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നു. ശിവദാസന് ലഭിച്ച പ്രശസ്തിയിൽ അസൂയ ഉണ്ടായതാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് പറയുന്നു.

മറൈൻ ഡ്രൈവിൽ കലാം പ്രതിമക്ക് സമീപത്തു തന്നെ രാത്രി ഉറങ്ങുന്ന ശിവദാസനെ പലപ്പോഴും മദ്യപിച്ചെത്തി രാജേഷ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. കൊലപാതകം നടന്ന ദിവസം മർദിച്ചപ്പോൾ അവശനായ ശിവദാസനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മുൻ ഭാഗത്തെ വാരിയെല്ല് തകർന്നതാണ് മരണ കാരണം.

കൊലപാതകത്തിന് ശേഷം അത് മറച്ചു വെക്കാനും രാജേഷ് ശ്രമിച്ചിരുന്നു. ശിവദാസന്റെ ശരീരത്തിൽ കണ്ട അസ്വഭാവികമായ മുറിവുകളാണ് ഇത് കൊലപാതകമാണ് എന്ന തീരുമാനത്തിൽ പോലീസ് എത്തിച്ചേർന്നത്. മറ്റുള്ളവരുടെ പേരിൽ ഈ കുറ്റം ചാർത്താൻ ശ്രമിച്ചു എങ്കിലും ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം രാജേഷാണ് കൊലപാതകത്തിന് പിന്നിൽ എന്ന് തെളിയുകയായിരുന്നു.