ടിക്-ടോക്ക്, ഇൻസ്റ്റഗ്രാം താരങ്ങൾ വിവാഹിതരാകുന്നു; വൈറലായി തെങ്കാശിപ്പട്ടണം വീഡിയോ

0
Advertisements

ടിക് ടോക്കിലൂടെ പലരും വൈറൽ ആയിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ശീതൾ എൽസ. സ്വന്തമായി നിർമിച്ച വീഡിയോകളിലൂടെയാണ് ശീതൾ ടിക്ടോക്കിൽ താരമായിരുന്നത്.

Advertisements
Advertisements

അതിൽ തന്നെ ഒന്നും രണ്ടും മൂന്നും കഥാപാത്രങ്ങളെ ശീതൾ തന്നെ അവതരിപ്പിച്ചിരുന്നു. നിരവധി ആരാധകരാണ് ആരാധകരാണ് ഈ പെൺകുട്ടിക്ക് ഉള്ളത്.

ടിക് ടോക് കേരളത്തിൽ ബാൻഡ് ചെയ്തതോടെ ശീതൾ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. 75000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട് ശീതളിന് ഇൻസ്റ്റഗ്രാമിൽ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശീതൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന് സേവ് ദ ഡേറ്റ് വീഡിയോ ആണ് തരംഗമാകുന്നത്. തെങ്കാശിപ്പട്ടണം സിനിമയെ വീണ്ടും ചിത്രീകരിച്ചിരിക്കുകയാണ് ഇവർ.

https://www.instagram.com/tv/CKJKRwElnH_/?igshid=11qwoglo2zgzk

വരൻ ശീതളിന്റെ വീഡിയോകളിൽ തന്നെ കണ്ടു പരിചയമുള്ള ആളാണ്. വരൻ വിനുവും ടിക്  ടോക്കിൽ സജീവമായിരുന്നു.

അവസാനം നിങ്ങൾ തമ്മിൽ ഒന്നിച്ചു അല്ലേ?, ലവ് മേരേജ് അല്ലെ രണ്ടുപേരും? വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമോ? എന്നൊക്കെയാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.

എന്തായാലും ഇരുവർക്കും ഒരുപാടുപേർ ആശംസകൾ നേരുന്നുണ്ട്.