ജഡ്ജിമാരെ വരെ വെറുപ്പിച്ചിട്ടുണ്ട്… കാരണം ഇതാണ്; ദൃശ്യം 2ലെ വക്കിലിന്റെ വെളിപ്പെടുത്തലുകൾ

0

ദൃശ്യം 2 എന്ന സൂപ്പർ ഹിറ്റ് ചിത്രം അതിന്റെ വിജയ യാത്ര തുടരുമ്പോൾ പ്രേക്ഷകർ വാനോളം പുകഴ്ത്തുന്ന ചിത്രത്തിലെ താരമാണ് അഡ്വക്കേറ്റ് ശാന്തിപ്രിയ. രമേശ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗാന ഗന്ധർവനിയിലൂടെയാണ് ശാന്തി പ്രിയ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയെ കോടതിയിൽ നിന്നും രക്ഷിക്കുന്ന അഡ്വക്കേറ്റ് ആയാണ് ശാന്തിപ്രിയ എത്തിയത്. എന്നാൽ അതേപോലെ തന്നെ ദൃശ്യം 2ലും മോഹൻലാലിനെ കോടതിയിൽ നിന്നും രക്ഷിക്കുന്ന സമർത്ഥയായ അഭിഭാഷകയായി ശാന്തി പ്രിയ എത്തിയത് പ്രേക്ഷകർക്ക് വലിയ കൗതുകമാണ് ഉണ്ടാക്കിയത്. ദൃശ്യം 2ലെ അഡ്വക്കേറ്റ് കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ശാന്തിപ്രിയ ഹൈകോടതിയിലെ യഥാർത്ഥ അഭിഭാഷകയാണെന്ന് മലയാളികൾ അറിയുന്നത്. അഭിനയിച്ച രണ്ട് സിനിമകളിലേതു പോലെതന്നെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കോടതിയിലെ തീപ്പൊരി അഭിഭാഷക തന്നെയാണ് ശാന്തിപ്രിയ.

മോഹൻലാലുമൊത്തുള്ള രംഗങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച ശാന്തിപ്രിയ ചിത്രത്തിന്റെ റിലീസിന് ശേഷം ഇന്റർവ്യൂകളിൽ നിറസാന്നിധ്യമാണ്. അഭിനയം ഒരു പാഷൻ ആയിരുന്നു ശാന്തിപ്രിയ അഭിനയ ജീവിതം ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പ്രോഗ്രാമുകളുടെ അവതാരകയായി എത്തിയിട്ട് ആണ്. താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രൊഫഷനെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്. അഭിഭാഷകർ നീതിബോധം ഉള്ളവരാകണം എന്നുണ്ടല്ലോ അതുകൊണ്ട് എങ്ങനെയാണ് കേസുകൾ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ശാന്തിപ്രിയ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നിങ്ങൾ അഭിഭാഷകർ കൂടുതലായും
യെത്തിക്കൽ ആകാൻ ശ്രമിക്കുക നീതിബോധം നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരിക്കട്ടെ എന്നാണ് ശാന്തിപ്രിയ മറുപടി നൽകിയത്.

ഒരിക്കലും തോൽക്കുമെന്ന് ഉറപ്പുള്ള ഒരു കേസ് ഒരു അഭിഭാഷകനും തെരഞ്ഞെടുക്കിലയെന്നും ചിലപ്പോൾ നമ്മളുടെ കക്ഷികൾക്കു വേണ്ടി ന്യായാധിപന്റെ മുൻപിൽ താഴ്മയായി അപേക്ഷിക്കേണ്ടി വരുമെന്നും അത് കേൾക്കുമ്പോൾ മറ്റുള്ളവർക്ക് വെറുപ്പിക്കൽ തോന്നുമെന്നും ശാന്തിപ്രിയ പറയുന്നു. ചില സന്ദർഭങ്ങളിൽ മാത്രം ജഡ്ജിയെ ഇത്തരത്തിൽ വെറുപ്പിക്കാറുണ്ടെന്ന് ശാന്തിപ്രിയ പറയുന്നു. ഇത്രയും കടുപ്പമേറിയ ജോലി ചെയ്തു കൊണ്ടാണ് തന്റെ പാഷൻ ആയ സിനിമയേയും ശാന്തിപ്രിയ മുറുകെപ്പിടിക്കുന്നത്.

അഭിഭാഷകയും ഒരു കുട്ടിയുടെ അമ്മയുമായ ശാന്തിപ്രിയക്ക് സിനിമയിൽ അഭിനയിക്കാനുള്ള എല്ലാ പിന്തുണകളും നൽകുന്നത് ഭർത്താവാണ്. ദൃശ്യം രണ്ടിൽ തനിക്ക് അവസരം ലഭിച്ചപ്പോൾ ഭർത്താവിനു അത് വിശ്വസിക്കാനായില്ല എന്നും അദ്ദേഹം വളരെയധികം എക്സൈറ്റഡ് ആയെന്നും ശാന്തിപ്രിയ പറയുന്നു. പ്രൊഫഷനൊപ്പം തന്നെ ഇനിയും തന്റെ പാഷനായ അഭിനയവും മുമ്പോട്ട് കൊണ്ടുപോകുമെന്ന് ശാന്തിപ്രിയ പറയുന്നു. ഇതുവരെ തനിക്ക് ലഭിച്ച പ്രേക്ഷകപ്രശംസ നിലനിർത്താൻ തന്നെയാണ് താരത്തിന്റെ ശ്രമം. പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. സജീവമായി തന്നെ സിനിമ മേഖലയിൽ ഉണ്ടാകും ശാന്തിപ്രിയ പറയുന്നു. ദൃശ്യം രണ്ടിലെ പ്രകടനം ഒന്നു കൊണ്ടു മാത്രം താരത്തിന്റെ നിരവധി ആരാധകരെയും ലഭിച്ചിട്ടുണ്ട്. ശാന്തിപ്രിയയുടെ അടുത്ത ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.