ഈ ചിക്കൻ കറിക്കും തലമുടി വളരാനുള്ള എണ്ണയ്ക്കും നേരെ നമ്മുടെ സൈബർ ഇടങ്ങൾ കനിയേണ്ടതുണ്ട്

0

ഒരുകാലത്ത് സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയമായ താരമായിരുന്നു നടി ശരണ്യ. ചോട്ടാമുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്ന ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസ്സ് കവർന്ന ശരണ്യയുടെ ജീവിതത്തിലേക്ക് ബ്രയിൻ ട്യൂമർ വില്ലനായി എത്തിയത് പെട്ടെന്നായിരുന്നു. ട്യൂമറുമായുള്ള പോരാട്ടത്തിൽ വിജയം നേടിയ ശരണ്യയ്ക്ക് ലോകമെമ്പാടുമുള്ള നിരവധി മലയാളികളുടെ സമ്മാനമായി ലഭിച്ചതാണ് സ്വന്തമായി ഒരു വീട്.

ഇപ്പോൾ പതുക്കെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് പാതയിലാണ് ശരണ്യ. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. Ctiylights- Saranya’s Vlog എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. അവതാരകയായി ശരണ്യയും സഹായി അമ്മയുമാണ് വീഡിയോകളിൽ ഉള്ളത്.

വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മോഡൽ ചിക്കൻ കറിയും മുടി വളരാനുള്ള എണ്ണ ഉണ്ടാക്കുന്ന വീഡിയോകളും ഒക്കെ തന്നെ യൂട്ടൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്യുന്നു. തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ശരണ്യ ഓരോ വീഡിയോയും സജീവമാകുന്നുണ്ട്. തന്നെ ഒരു ആപൽഘട്ടത്തിൽ സഹായിക്കാൻ ഒപ്പംനിന്നവർക്കുള്ള നന്ദിസൂചകമായി വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിരുന്നു.

ഒട്ടേറെ ആരാധകർ പിന്തുണയും ആശംസകളുമായി എത്തിയിട്ടുണ്ട്. എന്നാൽ വീഡിയോകൾക്ക് കാഴ്ച്ചക്കാർ കുറവാണ്. ഇവിടെയാണ് നമ്മുടെ സൈബർ ഇടങ്ങൾ കനിയേണ്ടത്. കാരണം ഈ അവസ്ഥയിൽ ജീവിക്കാനുള്ള ഏക മാർഗ്ഗമാണിത്.