ഞാൻ വികാരഭരിത ആയില്ല; ശരണ്യക്ക് മറക്കാനാവാത്ത നിമിഷം

0
Advertisements

ബിഗ് സ്ക്രീനിലൂടെ എത്തി മിനി സ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2ലെ പ്രേതമായി വെള്ളിത്തിരയിലെത്തിയ ശരണ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് കുടുംബ വിളക്കിലെ വേദിയായിട്ടാണ്. ലോക്ഡോൺ കാലത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Advertisements
Advertisements

ഇപ്പോൾ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു മനോഹരമായ നിമിഷത്തിന് ഓർമ്മ പങ്കുവയ്ക്കുകയാണ് താരം. 2020 നവംബർ നാലിനായിരുന്നു ശരണ്യയുടെ വിവാഹം. വിവാഹശേഷവും സീരിയലിൽ സജീവമാണ് ശരണ്യ

ശരണ്യ പറയുന്നതിങ്ങനെ. വിവാഹചടങ്ങുകൾ തന്നെ ഏറ്റവും കൂടുതൽ നെർവസ് ആക്കിയത് എന്നാൽ അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷവും. ഞങ്ങളുടെ രണ്ടു ഹൃദയങ്ങൾ ഒന്നായി പരിഭ്രാന്തരാവുകയോ വികാരഭരിതനാക്കുകയോ ചെയ്യുന്നതിന് പകരം ഞാൻ സന്തോഷവതിയായിരുന്നു. എനിക്ക് പുഞ്ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല. ഞാൻ വളരെ സന്തോഷവതിയായിരുന്നു. 2020 ലെ ഏറ്റവും മികച്ച കാര്യമായിരുന്നു ഇത്. 2021 തന്നോടും എല്ലാവരോടും ദയ കാണിക്കണമെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശരണ്യ പങ്കുവച്ച ചിത്രം വൈറലായിരിക്കുകയാണ്. നടിക്ക് ആശംസകളുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ആഗ്രഹിച്ചതു പോലെയുള്ള ഒരു ജീവിതപങ്കാളിയെ ആണ് തനിക്ക് ലഭിച്ചതെന്ന് വിവാഹശേഷം ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. കൂടാതെ മനീഷും ആയുള്ള ജീവിതം ഏറെ ആസ്വദിക്കുന്നുണ്ടെന്നു നടി പറഞ്ഞു. തന്നെ ഇഷ്ടങ്ങളെയും കഷ്ടപ്പാടുകളെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന അദ്ദേഹം മൂന്നു വർഷമെങ്കിലും സ്വന്തം കരിയറിൽ മാത്രം ശ്രദ്ധിക്കുകയും മികവ് പുലർത്തുകയും വേണം എന്ന് ഉപദേശിച്ചതും ശരണ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ശരണ്യയുടെ കുടുംബ സുഹൃത്തുക്കളിലൊരാൾ നിന്നാണ് ആലോചന വരുന്നത്. മുഴുവൻ സമയവും ഒരു ഭാര്യയായി കൂടെ ഉണ്ടാവാൻ സാധിക്കില്ലെന്ന് തുടക്കത്തിലെ താൻ തുറന്നു പറഞ്ഞിരുന്നു എന്നും. അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് താൻ വീണുപോയത് എന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പ്രാധാന്യം നൽകുന്നത് എന്നെപ്പോലൊരു നടിയെ പൂർണമായും സ്വീകരിക്കാൻ തയ്യാറായ ഒരാളെ കണ്ടെത്തിയത് സന്തോഷവതിയാണ് എന്നും കൂട്ടിച്ചേർത്തു.