ലഹരിമരുന്ന് ഇടപാട് കേസിൽ ജയിൽ മോചിതയായ ശേഷം പൂക്കൾ വാങ്ങാനെത്തിയ റിയ ചക്രബർത്തിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന താരം ഫോട്ടോഗ്രാഫേഴ്സിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം.

ദയവായി എന്നെ പിന്തുടരരുത് എന്ന് ആവശ്യപ്പെട്ടാണ് റിയ കൈകൂപ്പി അഭ്യർത്ഥിക്കുന്നത്. അതേസമയം എന്തിനാണ് റിയ പൂക്കൾ വാങ്ങാനെത്തിയത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മുപ്പത്തിയഞ്ചാം ജന്മദിന വാർഷികമായ ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ആണോ ഇത് എന്നാണ് ചിലരുടെ സംശയം. നേരത്തെ മുംബൈയിൽ വീട് അന്വേഷിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്.
