എന്നാലും മുടിയാ ശിവാനിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ?

0

സമൂഹ മാധ്യമങ്ങളിൽ എന്നും തരംഗമാവാറുള്ള താരങ്ങളാണ് ഋഷിയും ശിവാനിയും. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ എത്തിയ താരങ്ങളാണ് ഇരുവരും. പരമ്പരയിലേത്‌ പോലെ യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങളെ പോലെയാണ് ഇവർ.

ഇവർ പങ്ക് വെക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. മുടിയൻ ഇപ്പോൾ പങ്ക് വെച്ച ചിത്രം ചർച്ചയാവുകയാണ്. സന്തുലിതം ആവണം. അത് ബാലൻസിന്റെയും ഒത്തൊരുമയുടെയും കാര്യമാണ് അതിനാൽ അത് കാത്ത് സൂക്ഷിക്കുക എന്നാണ് ഋഷി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.