മലയാള സിനിമയുടെ സ്വന്തം മുത്തച്ഛൻ വിടവാങ്ങി; കണ്ണീരണിഞ്ഞ് സിനിമ ലോകവും പ്രേക്ഷകരും

0
Advertisements

ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ പിതാവുമായ പുല്ലേരി വാദ്ധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കോവിഡിനെ അതിജീവിച്ച് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

Advertisements
Advertisements

കല്യാണരാമൻ എന്ന സിനിമയിലെ ആ ഒരു സീൻ എന്നും മലയാളികൾക്കും മറക്കാൻ സാധിക്കില്ല. ഞൊടിയിടയിൽ വന്നു മറയുന്ന ഭാവ വ്യത്യാസങ്ങളാണ് മുത്തശ്ശനെ മലയാളസിനിമയിൽ എന്നും പിടിച്ചുനിർത്തിയത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയം അഥവാ ഹാസ്യം കലർന്ന ആ ഭാവങ്ങളാണ് ഇന്നും മലയാളത്തിൽ മിന്നി മറയുന്നത്. ഇന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാള സിനിമയിൽ ഒരു വിങ്ങൽ നൽകിക്കൊണ്ട് മടങ്ങി ഇരിക്കുകയാണ്.

ദേശാടനത്തിലെ മുത്തശ്ശൻ ആയി തുടങ്ങി 25 ഓളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ദേശാടനം, കല്യാണരാമൻ, ചന്ദ്രമുഖി, പമ്മൽ കെ സംബന്ധം എന്നിവ പ്രശസ്ത സിനിമകൾ.