റിച്ച ചദ്ധക്ക് നേരെ വധഭീഷണി ; മാപ്പ് പറഞ്ഞിട്ടും ഒടുങ്ങാത്ത കൊല വെറി

0
Advertisements

മാഡം ചീഫ് മിനിസ്റ്റർ എന്ന പുതിയ ചിത്രത്തിന് പോസ്റ്റർ പുറത്തുവിട്ടത് പിന്നാലെ നടി റിച്ച ചദ്ധയ്ക്ക് നേരെ നേരെ വധഭീഷണി. ഭീം സേന നേതാവ് എന്ന് നവാബ് സത്പാൽ തൻവാർ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന മാഡം ചീഫ് മിനിസ്റ്റർ ഇൻ ദളിത് വനിത ആയാണ് റിച്ച ഛദ്ധ വേഷമിടുന്നത്.

Advertisements
Advertisements

ചൂലും പിടിച്ചു നിൽക്കുന്നതായാണ് റിച്ച പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ദളിത് സമൂഹത്തെക്കുറിച്ച് നിലനിൽക്കുന്ന സ്ഥിരം വാർപ്പുമാതൃകകൾ കൂടുതൽ ശക്തിപകരുന്നു വിമർശനത്തെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. വിമർശനങ്ങൾ കടുത്തതോടെ പോസ്റ്റർ പിൻവലിച്ച് റിച്ച സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ മാപ്പ് അംഗീകരിക്കാൻ ആവുന്നതല്ല. സിനിമ റിലീസ് ആവുകയാണെങ്കിൽ റിച്ചയെ കൊല്ലുമെന്നും ഭീം സേന നേതാവ് നവാബ് സത്പാൽ പറഞ്ഞു. റിച്ചയുടെ നാവ് പിഴുത് കൊണ്ടു വരുന്നവർക്ക് വലിയ പാരിതോഷികങ്ങളും നവാബ് വാഗ്ദാനം ചെയ്തു. ബാബ അംബേദ്കർ സാഹിബിന്റെ രണ്ടുകോടി വിലയുള്ള സീൽഡ് സമ്മാനം നൽകുമെന്ന് നവാബ് പറയുന്നത്. സംവിധായകൻ സുഭാഷ് കപൂറിനെ തെരുവിലൂടെ നഗ്നമായി നടക്കാനും അണികളോട് പറഞ്ഞു.

പോസ്റ്റലിലൂടെ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി അപമാനിക്കുകയാണ് എന്നാണെന്ന് വിമർശനം. ആരുമായും സിനിമയ്ക്ക് ബന്ധമില്ലെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് മായാവതിയുടെ കഥയാണെന്നും അവരുടെ ജീവിതത്തെ കുറിച്ച് മോശം കാര്യങ്ങൾ പറയുന്നു എന്നുമാണ് നവാബ് വിശ്വസിക്കുന്നത്.