അമിതാഭ് ബച്ചന് എന്നെ ഇഷ്ടമായിരുന്നു ; പക്ഷെ തുറന്ന് പറഞ്ഞില്ല; രേഖ

0

ജയ ബച്ചനെ വിവാഹം കഴിക്കുന്നതിനു മുൻപ് അമിതാബച്ചന് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അതിൽ പ്രസിദ്ധമായ പ്രണയകഥയാണ് അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ. ഇത് ചർച്ചയായത് 1984 കളിയായിരുന്നു പല അഭിമുഖങ്ങളിലും താനിക്ക് അമിതാബച്ചൻ പ്രണയം തോന്നിയിട്ടുണ്ട് എന്ന് രേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇത് ഒരിക്കൽ പോലും ബിഗ്ബി അംഗീകരിച്ചിരുന്നില്ല.

വർഷങ്ങൾക്കു മുൻപ് താൻ അദ്ദേഹത്തെ പ്രൊപ്പോസ്ര് ചെയ്തിരുന്നു എന്നും, തന്നോടുള്ള സ്നേഹം അദ്ദേഹം തുറന്ന് പറയാത്തത് ചില കാരണങ്ങൾ ഉണ്ടെന്ന് രേഖ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അത് എന്താണെന്ന് വെച്ചാൽ വിവാഹിതനായത്‌ കൊണ്ടും കൂടാതെ ആരെയും വേദനിപ്പിക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് തന്നോടുള്ള സ്നേഹത്തെക്കുറിച്ച് അമിതാബച്ചൻ ആരോടും പറയാതിരുന്നത് എന്നാണ് രേഖ വ്യക്തമാക്കുന്നത്.

മാത്രമല്ല തന്റെ പ്രതിച്ഛായ നശിക്കാതിരിക്കാനും മക്കളെടെയും കുടുംബത്തെയും സംരക്ഷിക്കാനും അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം തന്നോട് ഒന്നും തുറന്നു പറയാതിരുന്നതെന്നും താരം പറയുന്നുണ്ട്. എന്നാൽ എന്തായാലും അതൊരു മനോഹരമായ കാര്യമാണെന്ന് താനും കരുതുന്നുവെന്നും രേഖ പറയുന്നു.

ഞാൻ പൊതുജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാറില്ല എന്നാൽ എനിക്ക് അദ്ദേഹത്തോടുള്ള പ്രണയത്തെക്കുറിച്ച് അദ്ദേഹം എന്നെ സ്നേഹിക്കുന്നത് അത് എങ്ങനെയാണെന്ന് ഒന്നുമല്ല പൊതുജനത്തിന് അറിയേണ്ടത് എന്ന് പറഞ്ഞ രേഖ. തന്നെ സ്നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണെന്ന് നടക്കുന്നതെന്ന് പറഞ്ഞു ചിലർ എന്നെ പരിഹസിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.