രഹ്നയുമായി 17 വർഷത്തെ ലിവിംഗ് ടുഗദറിന് ശേഷം വേർപിരിയൽ; പാർട്ടി നടത്തുമെന്ന് മനോജ്‌

0
Advertisements

ആക്ടിവിസ്റ്റ് മോഡലുമായ രഹന ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മിൽ വേർപിരിഞ്ഞു. ഏറെ നാളായി ഇരുവരും വേർപിരിയാനുള്ള തീരുമാനത്തിലായിരുന്നു. പങ്കാളി മനോജ് ശ്രീധർ ആണ് ഇരുവരും വേർപിരിഞ്ഞ് കാര്യം അറിയിച്ചത്.

Advertisements
Advertisements

അഡ്ജസ്റ്റ് മെന്റ്കൾ വേണ്ടി വരുന്നതായി തോന്നിയതിനാൽ സൗഹൃദപരമായ തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അതിനാൽ പിരിയുന്നതിന് തടസ്സമില്ല. വേർപിരിഞ്ഞാലും ഇപ്പോൾ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ലാററ്റിൽ ഒന്നിച്ചു തന്നെ കഴിയും. സാധാരണ വീടുകളിൽ ഉള്ള ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ യാതൊരു പ്രശ്നങ്ങളും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു.

കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും. സന്തോഷത്തോടെയാണ് പിരിയുന്നത് എന്നും പിരിഞ്ഞതിന് ഒരു വലിയ പാർട്ടി സുഹൃത്തുക്കൾക്ക് നടത്തുമെന്നും മനോജ് വ്യക്തമാക്കി. ഇരുവർക്കും രണ്ട് മക്കളുണ്ട്.

ശബരിമല ദർശനം അടക്കമുള്ള വിഷയത്തിന്റെ പേരിലുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി രെഹ്നയെ ബിഎസ്എൻഎൽ പിരിച്ചുവിട്ടിരുന്നു. തുടർന്ന് പനമ്പള്ളി നഗർ കോട്ടസ് ഒഴിയേണ്ടിവന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പേരിലും പോലീസ് കേസ് എടുത്തിരുന്നു.