ലക്ഷക്കണക്കിന് കാമുക ഹൃദയങ്ങൾ ആരാധിക്കുന്ന താരമാണിത്… പക്ഷേ ആരാധകർക്ക് പോലും തിരിച്ചറിയാനാവുന്നില്ല ഈ താരത്തെ…

0

ലക്ഷക്കണക്കിന് ആരാധകർ വരുന്ന സൂപ്പർതാരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ ഉള്ളത് ഒരു സ്വാഭാവികമായ കാര്യമാണ്. ആരാധകരുടെ സ്വപ്നം കെടുത്തുന്ന ചില താരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ കണ്ടെത്താറുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിക്കുകയും ചെയ്ത താരസുന്ദരിയുടെ ചെറുപ്പകാലത്ത് ചിത്രമാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിരിക്കുന്നത്. ഒരു തരത്തിലും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത താരസുന്ദരിയുടെ ചെറുപ്പകാലത്തെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ കൗതുകത്തോടെയാണ് ആരാധകർ നോക്കി കണ്ടത്.

കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെലുങ്ക് സിനിമയിലേക്ക്‌ ചുവടുവെച്ചു. അപ്രതീക്ഷിതമായാണ് ഈ താരം പ്രേക്ഷകരുടെ ഇടയിൽ പ്രിയപ്പെട്ട താരമായി മാറുന്നത്. ഇപ്പോൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഈ താരത്തെ പ്രണയിക്കുന്ന കാമുകൻമാരുടെ എണ്ണം ലക്ഷക്കണക്കിന് തന്നെ വരും. ആരാധകരുടെ പിന്തുണ കൊണ്ട് വലിയ രീതിയിൽ പ്രശസ്തയായ താരം തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. അതിനുശേഷം ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിക്കും. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരറാണിയായി ഈ താരത്തിന് മാറാൻ കഴിയുമെന്ന് ചുരുക്കം.

വിജയ് ദേവരകൊണ്ട നായകനായ ഗീതാഗോവിന്ദം എന്ന ചിത്രത്തിലെ നായികയായ താരത്തിന്റെ പ്രകടനം പിന്നെ കേരളത്തിലും നിരവധി ആരാധകരെ താരത്തിന് നേടിക്കൊടുത്തു. സമൂഹമാധ്യമങ്ങളിലെ പ്രതികരണം കണക്കിലെടുക്കുമ്പോൾ രശ്മിക മന്ദന യുവാക്കൾക്ക് ഒരു ആവേശമാണ്. രശ്മികയുടെ ചെറുപ്പകാലത്തെ പഴയ ചിത്രം
ആരാധകരിൽ വലിയ കൗതുകം സമ്മാനിച്ചിരിക്കുകയാണ്.