അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല സത്യം പുറത്തു കൊണ്ടു വരണം നടൻ രമേശ് വലിയശാലയുടെ മകൻ ഗോകുൽ…

0

സിനിമ സീരിയല്‍ നടന്‍ രമേശ് വലിയശാലയുടെ ആ ത്മ ഹ ത്യ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ അകാല വേര്‍പാടിന് പിന്നാലെ മ ര ണ ത്തി ല്‍ ദുരൂഹത ആരോപിച്ച് ചിലര്‍ രംഗത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മ ര ണ ത്തി ല്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകന്‍ ഗോകുല്‍ രമേശ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഗോകുല്‍ രമേശിന്റെ വാക്കുകള്‍ ഇങ്ങനെ, അച്ഛന്‍ ഇങ്ങനെ ചെയ്യുമെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. നിമയപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കൊടുത്തിരിക്കുകയാണ്. അവര്‍ തെളിയിക്കട്ടെ. അച്ഛനങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ഞാനിവിടെ ഇല്ലായിരുന്നു. അച്ഛന് ഇമോഷണി അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛനങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവാത്തതിനാലാണ് നിയമപരമായി മുന്നോട്ട് പോയത്.

ദുരൂഹതയാണെന്ന രീതിയിലുള്ള വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. കേസ് നടക്കുകയാണ്. അവര്‍ അന്വേഷിക്കുന്നുണ്ട്. എന്റെ അമ്മ നേരത്തെ മ രി ച്ച താ ണ്. അച്ഛന്‍ ഇങ്ങനെ ചെയ്തതിന് പിന്നില്‍ എന്താണെന്ന് എനിക്കറിയണം. ഇത് തീരെ വിശ്വസിക്കാനായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല ഇപ്പോള്‍. എല്ലാവരേയും പോലെ എനിക്കും ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുണ്ട്. വീട്ടില്‍ ചില സുഹൃത്തുക്കള്‍ അവരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് വരുമ്പോള്‍ പോസിറ്റീവായിട്ടാണ് അച്ഛന്‍ അവരോട് സംസാരിച്ചിരുന്നത്. ആ ത്മ ഹ ത്യ യെ കുറിച്ചൊക്കെ പറയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെ ചിരിച്ച മുഖം ആണ് എപ്പോഴും കണ്ടിട്ടുള്ളത്. ഇപ്പോള്‍ പോലും അംഗീകരിക്കാനിയിട്ടില്ല അച്ഛന്റെ മ ര ണം.