എന്റെ അണ്ഡം സൂക്ഷിച്ചുവെച്ചിട്ടുണ്ട്; കുഞ്ഞിന് ഒരു പിതാവ് വേണം; രാഖി സാവന്ത് പറയുന്നു

0

തന്റെ ജീവിതം ഇനി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി രാഖി സാവന്ത്. ബിഗ് ബോസ് ഹിന്ദി ഷോയിൽ നിന്ന് പുറത്തായ രാഗി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

“തന്റെ അണ്ഡം ശിതീകരിച്ച് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛൻ വേണം. വിക്കി ഡോണർ രീതിയിൽ എനിക്ക് താല്പര്യമില്ല. എനിക്ക് സിംഗിൾ മദർ ആകേണ്ട. പക്ഷേ അതെങ്ങനെ സംഭവിക്കും എന്ന് അറിയില്ല.”

ഞാൻ വിവാഹിതയാണ്. വ്യവസായിയായ റിതേശം ആണെന്റെ ഭർത്താവ്. പക്ഷേ വിവാഹം ഔദ്യോഗികമായി നടന്നിട്ടില്ല. അദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടെന്ന് ഞാൻ അറിഞ്ഞു. ഒരുപാട് കാരണങ്ങളാൽ ഞങ്ങളുടെ വിവാഹം രഹസ്യമായി വെച്ചിരിക്കുകയാണ്. ഇനി ഞങ്ങൾ ഒരുമിച്ച് ജീവിക്കുമോ അതോ പിരിയുമോ എന്നൊന്നും അറിയില്ല എന്നും രാഖി പറയുന്നു.