തന്റെ മനസ്സിലുള്ള ജീവിത സഖിയുടെ ചെറുപ്പകാല ചിത്രം പങ്കുവെച്ച് പ്രബിൻ

0

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് പ്രബിൻ. ചെമ്പരത്തി എന്ന സൂപ്പർഹിറ്റ് സീരിയലിലെ അരവിന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. കഴിഞ്ഞദിവസം താരം പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ പ്രബിൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രണയിനിയുടെ കുട്ടികാല ചിത്രത്തിനൊപ്പം ആണ് പ്രബിൻ ഇക്കാര്യം അറിയിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതാണെന്നും താരം പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം

ഈ കുട്ടിയല്ലേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ…

ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ് ചെയ്തു എന്ന് മാത്രം. എന്താണെന്നോ എങ്ങനെയാണെന്നോ എന്ന് ചോദിക്കുന്നതിനേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കേണ്ടത് ഇനിയങ്ങോട്ട് എന്ന പദത്തെ കുറിച്ചാണ്. എന്താകുമെന്നോ എങ്ങിനെ ആകുമെന്നോ എനിക്കറിയില്ല പക്ഷേ എന്നെ സ്വപ്നത്തിൽ യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും.

നാളെ പ്രബിൻ എന്നൊരു ആക്ടർ വളരുന്തോറും ചേർത്തുപിടിക്കുന്ന അവരിൽ ഒരു മുഖ്യപങ്ക് ഇവരുടെ കൂടിയായിരിക്കും. അതെനിക്ക് ഉറപ്പാണ്. എന്റെ ജീവിതത്തിൽലെ ഈയൊരു പ്രധാന കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി. കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും എല്ലാം എനിക്ക് ദൈവതുല്യം ആണ് എന്റെ ജീവിതത്തിലെ സന്തോഷങ്ങളും പ്രചോദനങ്ങളും കാരണക്കാരായവരെ ഒരു വലിയ പങ്ക് അത് നിങ്ങളുടേതാണ്. അതുകൊണ്ടുതന്നെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരും അനിയന്മാരും പെങ്ങന്മാരുടെയും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം എന്ന് സ്നേഹപൂർവ്വം പ്രബിൻ. എന്നായിരുന്നു പ്രബിന്റെ കുറിപ്പ്.

ഈ പോസ്റ്റ് ഷെയർ ചെയ്ത് മണിക്കൂറുകൾ കൊണ്ട് തന്നെയാണ്. താങ്കളുടെ പ്രിയപ്പെട്ട നടന്റെ മനസ്സ് കീഴടക്കിയ കുട്ടിയെ തേടി ആരാധകരും എത്തി. പെട്ടെന്ന് തന്നെ ഈ കുട്ടിയെ തങ്ങൾക്ക് പരിചയപ്പെടുത്തണം എന്നാണ് കൂടുതൽ പേരും പറയുന്നത്.