ട്രെൻഡിങ് ആയി പൊന്മുട്ട; കൂടെ ജേക്കബും പിള്ളയും

0
Advertisements

സൈബർ ഇടങ്ങളിൽ വെബ്സീരീസ് ആരംഭിച്ചപ്പോഴാണ് കരിക്കിന് പിന്നാലെ തരംഗമായ ചാനലാണ് പൊന്മുട്ട. പ്രേക്ഷകമനസ്സിൽ പൊൻമുട്ട വളരെ പെട്ടെന്നായിരുന്നു ഇടംനേടിയത് ഇപ്പോഴിതാ പൊന്മുട്ട വലിയ ഹിറ്റുകൾ സമ്മാനിച്ച സീരീസുകൾക്ക് ശേഷം പുതിയ സീരിയസ് ആയി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള പുതിയ കഥയുമാണ് ടീം ഇപ്പോൾ എത്തിയിരിക്കുന്നത്. എസ് ഐ ജേക്കബ് കോൺസ്റ്റബിൾ ഗോപി പിള്ളയും തമ്മിലുള്ള കിടിലൻ കെമിസ്ട്രി തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്.

Advertisements
Advertisements

കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന നടൻ ശ്യാംമോഹൻ ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ലിജോ തോമസ് ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത് സതീശൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം മോഹൻ, ജിജോ ജേക്കബ്, രാകേഷ് പാലിശ്ശേരി, അനസ് ഹനീഫ്, രതീഷ് കൃഷ്ണൻ, അഖിൽരാജ്, സച്ചിൻ റോയി എന്നിവരാണ് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശ്ചാതല സംഗീതമൊരുക്കുന്നത് അബിൻ സാഗറാണ്. ജിബിൻ കുരിശിങ്കൽ, ക്ഷമ കൃഷ്ണൻ, കൃഷ്ണദാസ്, മുരളി, ലിജു തോമസ് എന്നിവരാണ് വീഡിയോയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്