പെൻസിലിലൂടെ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച് മലയാളി

0

പെൻസിൽ തുമ്പിൽ അക്കങ്ങൾ കൊത്തിവെച്ച് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് പാനിപ്ര സ്വദേശിയായ അൽതാഫ്. ഇഗ്‌നൗ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ഇംഗ്ലീഷ് പാസ്സായ ആളാണ് അൽതാഫ്.

ലോക്ക് ഡൌൺ കാലമാണ് അൽത്താഫിനെ പെൻസിൽ കാർവിങ്ങിലേക്ക് നയിച്ചത്. 1 മുതൽ 54 വരെയുള്ള അക്കങ്ങൾ ഒരു മണിക്കൂറും 11 മിനിറ്റും എടുത്ത് കൊത്തി വെച്ചാണ് അൽതാഫ് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പൂർണമായ പിന്തുണയും ലഭിച്ചിരുന്നു. നമ്പർ പ്ലേറ്റ് ചെയ്ത് തുടങ്ങിയതിന് ശേഷമാണ് റെക്കോർഡ് എന്ന ശ്രമത്തിലേക്ക് എത്തിച്ചത്. ഇനി ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് അൽതാഫ്.