ദുൽഖറിന്റെ നായികയായത് എന്റെ ജീവിതത്തിലെ പരാജയം ആയിരുന്നു; മാളവിക മോഹനൻ

0

സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടി മാളവിക മോഹൻ ആണ് എന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ കാരണം അടച്ചിട്ട തിയേറ്ററുകൾക്ക് വീണ്ടും ഉൽസവ കാലം സമ്മാനിച്ചുകൊണ്ട് തീയേറ്റർ റിലീസായ ചിത്രമാണ് ദളപതിയുടെ മാസ്റ്റർ.

ഈ സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയം ആയിരുന്നു. ഇപ്പോൾ അധികം ഗ്ലാമർ വേഷങ്ങളിൽ ആണ് താരം സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളം തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് മാളവിക മോഹനൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവന്നത്. സിനിമാറ്റോഗ്രാഫറായ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ.

താരം അഭിനയം ആരംഭിക്കുന്നത് ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ്. അഭിനയിച്ച ആദ്യ സിനിമ പ്രതീക്ഷിച്ചത് പോലെ വിജയം കാണാത്തത് കൊണ്ട് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക മോഹനൻ.

താരം പറയുന്നത് ഇങ്ങനെ ഞാൻ അച്ഛനെ പോലെ കരുതുന്ന അളകപ്പൻ സാർ ആദ്യ  സംവിധാനം ചെയ്ത സിനിമ ആയിരുന്നു പട്ടം പോലെ. അതു കൊണ്ട് ആയിരുന്നു ഞാൻ അതിൽ അഭിനയിച്ചതും. പിന്നെ മലയാളത്തിലെ യുവ താരം ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന സിനിമ ആയത് കൊണ്ടും ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.

പക്ഷേ സിനിമ വേണ്ടത് പോലെ വിജയം കണ്ടില്ല എന്നുള്ളത് വാസ്തവമാണ്. അന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്റെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ച് പോലും കളിയാക്കലുകളും ഒരുപാട് ക്രൂരമായ ട്രോളുകളും ഞാൻ കാണേണ്ടി വന്നു. ട്രോള്… അതിൽ മലയാളികളെ കവച്ചുവെക്കാൻ വേറെ ആർക്കും കഴിയില്ല. ഒരു സിനിമ വിജയിച്ചാൽ അഭിനന്ദിക്കാൻ ഒരുപാട് പേർ ഉണ്ടാകും. പക്ഷേ ആ സിനിമ പരാജയപ്പെട്ട് പോയാൽ പിന്നെ എങ്ങനെ തിരിച്ചു വരും എന്ന് ഉപദേശിക്കാൻ ആരും ഉണ്ടാകില്ല. മമ്മൂട്ടി സാറായിരുന്നു എന്നെ പട്ടം പോലെ എന്ന സിനിമയിലേക്ക് ക്ഷണിച്ചത്.

അന്ന് എനിക്ക് ചെറുപ്പം ആയിരുന്നു. അന്ന് പരാജയങ്ങളെ എങ്ങനെ നേരിടാം എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ അന്ന് വലിയ മാനസിക സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ വിജയ പരാജയങ്ങൾ നേരിടാൻ എനിക്ക് സാധിക്കും. അത് ഞാൻ പഠിച്ചു കഴിഞ്ഞു എന്നാണ് താരം ഒരു അഭിമുഖത്തിൽ പറയുന്നത്.