Advertisements
സൂപ്പർ താരം സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമ്മൽ നായർ മലയാളത്തിലേക്ക്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രത്തിലേക്കാണ് നിർമ്മൽ എത്തുന്നത്. നിവിൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമ്മൽ തന്നെയാണ് വിവരം പങ്കുവെച്ചത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സുരറായി പൊട്രൂ എന്ന ചിത്രത്തിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്നു നിർമൽ.
Advertisements

Advertisements
നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ 2 ലുക്കിലാണ് എത്തുന്നത്. ചിത്രത്തിലെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയും ആയാണ് നിവിൻ എത്തുക. ഇതിനായി ഒരുക്കാനാണ് ഫിറ്റ്നസ് ട്രെയിനർ നിർമ്മൽ നായർ എത്തുന്നത്.
