അങ്ങനെ ആ ദിവസം വന്നെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നീരജ് മാധവ്

0

തന്റെ ജീവിതത്തിലെ ആദ്യത്തെ കണ്മണിയെ വരവേറ്റ് നടൻ നീരജ് മാധവ്. ഭാര്യ ദീപ്തി പെൺകുഞ്ഞിനു ജന്മം നൽകിയ വിവരം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. ഇരുവർക്കും ആരാധകർ ആശംസകളും അറിയിച്ചു.

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് നീരജ് ദീപ്തിയും വിവാഹിതരായത്. ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് മാധവ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗം, സപ്തമ ശ്രീ തസ്കര, കുഞ്ഞിരാമയണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധേയനായി. അഭിനേതാവ് എന്നതിലുപരി ഒരു ഡാൻസർ കൂടിയാണ് നീരജ്.