ഒരു ബലൂൺ കൊണ്ട് നവ്യക്ക് കിട്ടിയ പണി; തോൽവി സമ്മതിച്ച് നവ്യ

0

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷകർ ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യാനായർ. മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. വിവാഹ ശേഷം കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം എങ്കിലും പിന്നീട് മിനിസ്ക്രീനിലൂടെ നൃത്ത പരിപാടികളിലൂടെയും നടി തിരികെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഹീലിയം കാരണം നവ്യക്ക് കിട്ടിയ പണി വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ഹീലിയം ബലൂൺ ഊതി വീർപ്പിക്കുകയും പിന്നീട് അതിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്യുന്ന നവ്യയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിന്നീട് എന്താണ് സംസാരിക്കേണ്ടത് എന്ന് നവ്യ ചോദിക്കുന്നതോടെ ഒരു കൂട്ടച്ചിരി ചുറ്റും. ചിരിയടക്കാൻ നവ്യയ്ക്കും സാധിക്കുന്നില്ല. ചിരിച്ചുകൊണ്ട് പറയുന്നുണ്ട് സമ്മതിച്ചു എന്ന്.

https://www.instagram.com/p/CJoZ5T4DsnO/?igshid=owerb2oj1zdf

നവ്യ എന്താണ് സംസാരിക്കേണ്ടത് എന്ന് ചോദിക്കുമ്പോൾ അത് മറ്റാരുടെയോ ശബ്ദമായി തോന്നുന്നു. കുഞ്ഞു വാവയുടെ ശബ്ദം പോലെ തോന്നുന്നു എന്നായിരുന്നു ആരാധകർ വീഡിയോ ചുവടെ കമന്റ് ഇട്ടിരിക്കുന്നത്. ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം.