പ്രണയിക്കുമ്പോൾ ഇതൊരു പ്രശ്നമേയല്ല; 7 വർഷത്തെ പ്രണയം; മുക്തയുടെ തുറന്ന് പറച്ചിലുകൾ

0

ബോളിവുഡ് നടിയും മോഡലുമായ മുക്ത ഗോഡ്സയും നടൻ രാഹുൽ ദേവും ഏഴു വർഷങ്ങളായി പ്രണയത്തിലാണ്. പ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഇവരുടെ പ്രണയം എപ്പോഴും വാർത്തകളിൽ ഇടം നേടുന്നത്.

മുക്തയെക്കാൾ 14 വയസ്സ് കൂടുതലാണ് രാഹുലിന്. ഇപ്പോൾ പ്രായ വ്യത്യാസത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് താരം. നിങ്ങൾ പ്രണയത്തിൽ ആവുകയാണെങ്കിൽ നിങ്ങൾ പ്രണയിക്കുക തന്നെയാവും.

പ്രായം ആ സമയത്ത് ഒരു പ്രശ്നമേ ആകില്ല. രാഹുലിന് ചിലപ്പോൾ എന്നെക്കാൾ 14 വയസ്സ് കൂടുതലായിരിക്കും. എന്നാൽ വയസ്സ് എന്ന് പറയുന്നത് വെറും നമ്പർ മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

രാഹുലും ഞാനും 2013 ൽ ഒരു വിവാഹത്തിൽ വച്ചാണ് കണ്ടുമുട്ടുന്നത്. വളരെ നാൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.

എന്നാൽ പിന്നീട് എപ്പോഴോ ഞങ്ങൾ പ്രണയത്തിലായി. ആ തിരിച്ചറിവാണ് ഞങ്ങളെ പ്രണയത്തിൽ ആക്കിയതും. 2015 ലാണ് ഞങ്ങൾ റിലേഷൻഷിപ്പ് ആരംഭിക്കുന്നത് എന്നാണ് മുക്ത പറയുന്നത്.