ആദ്യമായി അച്ഛനും മകളും ഒന്നിച്ചെത്തുന്ന പരസ്യചിത്രം

0

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും മകൾ സിവ ധോണിയും ആദ്യമായി ഒരുമിച്ച് എത്തുന്ന പരസ്യചിത്രം. ഓറിയോ ബിസ്കറ്റ് പരസ്യ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓറിയോ തന്നെയാണ് പരസ്യത്തിന് വീഡിയോ പുറത്ത് വിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകർക്ക് ഏറെ പരിചിതനായ മുഖമാണ് സിവയുടേത്. പ്രത്യേക ആരാധകവൃന്ദം ഈ അഞ്ച് വയസ്സുകാരിക്ക് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 1.8 മില്യൺ ആളുകളാണ് സിവയെ പിന്തുടരുന്നത്.

https://www.instagram.com/p/CJv6GE9F9aQ/?igshid=gyu6harrioyr