ജയചന്ദ്രന് പോലും രോമാഞ്ചം വരുത്തി ഗോപി സുന്ദറിന്റെ ഈ ഗാനം

0
Advertisements

സർപ്രൈസ് സമ്മാനങ്ങളുമായി സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോഴിതാ ഗോപി സുന്ദറിന് ഒരു കിടിലൻ ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ.

Advertisements
Advertisements

https://www.instagram.com/reel/CJP96Q_ADG7/?igshid=1pi7030pkn6br

ഒരു വിദേശവനിത ഓലഞ്ഞാലി കുരുവി എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണ് ഗോപി സുന്ദറിന് സമ്മാനമായി എം ജയചന്ദ്രൻ നൽകിയത്. തനിക്ക് കിട്ടിയ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമാണ് ഇതെന്നാണ് ഗോപിസുന്ദർ മറുപടി പറഞ്ഞത്. തന്റെ ക്രിസ്മസ് സ്പെഷ്യലാക്കിയതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഗോപിസുന്ദർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ക്രിസ്മസ് ആഘോഷിക്കാനായി കോവളത്തെ താജ് ഗ്രീൻ കോവിലെ റസ്റ്റോറന്റ് എത്തിയപ്പോഴാണ് മേരി എന്ന വിദേശവനിത ഈ ഗാനം ആലപിക്കുന്നത് ജയചന്ദ്രൻ കേൾക്കുന്നത്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഗോപിസുന്ദറിന് അയച്ചു കൊടുക്കുകയായിരുന്നു.

മേരി ഓലഞ്ഞാലിക്കുരുവി പാടിയപ്പോൾ നിന്നെക്കുറിച്ച് വല്ലാത്ത അഭിമാനം തോന്നി. കോവളത്ത് ഗ്രീൻ കോവിൽ ക്രിസ്മസ് ലഞ്ചിന് വന്നപ്പോൾ അവർ ഇവിടെ ഇരുന്ന് മനോഹരമായ ഗാനം ആലപിക്കുകയാണ്. ഒരു പ്രാവശ്യം പാടുകയാണെങ്കിൽ ചിത്രത്തിലെ സംഗീത സംവിധായകൻ ഗോപി സുന്ദറിന് അയച്ചു കൊടുക്കാം എന്ന് ഞാൻ അവരോട് പറഞ്ഞു.

അങ്ങനെ ഞാൻ പാട്ട് ഫോണിൽ പകർത്തി രോമാഞ്ചം വന്നു ഇങ്ങനെ കുറിച്ചുകൊണ്ടാണ് വീഡിയോ ജയചന്ദ്രൻ ഗോപി സുന്ദരൻ അയച്ചുകൊടുത്തത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ 1983 ഓലഞ്ഞാലി കുരുവി എന്ന ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ഗോപി സുന്ദറാണ്.

https://www.instagram.com/p/CJPqgccgMTb/?igshid=tezm97s7qgo0