മേഘ്‌ന രാജിനു വീണ്ടും വിവാഹിത ആകാൻ പോകുന്നു എന്ന വാർത്തക്ക് എതിരെ താരം പ്രതികരിച്ചത് ഇങ്ങനെ…

0

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മേഘ്‌ന രാജ്. അടുത്തിടെയാണ് മേഘ്‌ന ആൺ കുഞ്ഞിന് ജന്മം നൽകിയത്. താരം ഗർഭിണി ആയിരിക്കെയാണ് നടിയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരിച്ചത്. ജൂനിയർ ചിരഞ്ജീവിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും താത്പര്യം കാട്ടാറുണ്ട്. മകനെ ഒരു നോക്ക് കാണുന്നതിന് മുമ്പ് ചിരഞ്ജീവി സർജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു.

ഇപ്പോൾ മേഘ്ന രാജ് വീണ്ടും വിവാഹിതയാകുന്നെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. . കന്നഡയിലെ ചില യൂട്യൂബ് ചാനലുകളിലായിരുന്നു വാർത്തകൾ വന്നിരുന്നത്. ഇതിനോട് മേഘ്ന രാജ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസ് കന്നഡ സീസൺ 4 വിജയി പ്രഥമുമായി മേഘ്നയുടെ വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ ബിഗ് ബോസ് താരമായ പ്രഥം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിൽ തന്നെ കുറിച്ചുള്ള വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു പ്രഥമിന്റെ പ്രതികരണം. കന്നഡ ഭാഷയിലുള്ള ട്വീറ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ആദ്യം ഇത്തരം വാർത്തകൾ അവഗണിക്കാനായിരുന്നു തീരുമാനം. എന്നാൽ 2.70 ലക്ഷം വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യൂസിനും പണത്തിനും വേണ്ടി ചാനലുകൾ ഇത്തരം വാര്ത്തകൾ നൽകുമ്പോൾ നിയമപരമായി നേരിടുക മാത്രമാണ് ഏക മാർഗം. ഇത്തരം വാർത്തകൾ നൽകുന്ന മറ്റ് ചാനലുകൾക്കും ഇതൊരു പാഠമാകട്ടേയെന്നും പ്രഥം ട്വീറ്റ് ചെയ്തു.

ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാഗതത്തെത്തുടർന്ന് മരിക്കുന്നത്. പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരാവുന്നത്. ആദ്യം ഹിന്ദു ആചാരപ്രകാരവും മേയ് രണ്ടിന് ക്രിസ്ത്യൻ ആചാരപ്രകാരവും വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

youtube abonnees kopen