മാസ്റ്ററിലെ ഭവാനിയുടെ അംഗീകാരം ഇയാൾക്ക് കൂടി ഉള്ളതാണ്

0
Advertisements

മാസ്റ്റർ എന്ന സിനിമയെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയാറുണ്ട് ഭവാനി എന്ന വില്ലൻ കഥാപാത്രത്തെ കുറിച്ച്. വിജയ് സേതുപതിക്ക് ഒപ്പം ഈ കഥാപാത്രത്തിന്റെ അംഗീകാരങ്ങൾ തേടിയെത്തേണ്ട മറ്റൊരു അഭിനേതാവ് കൂടിയുണ്ട് മാസ്റ്റർ എന്ന സിനിമയിൽ. മഹേന്ദ്ര ഭവാനിയുടെ കുട്ടിക്കാലംഅവതരിപ്പിച്ച താരം. അഥവാ കുട്ടി ഭവാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം.

Advertisements
Advertisements

ഇന്ത്യൻ സിനിമയിൽ തന്നെ ഏകദേശം നൂറോളം സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ച താരമാണ് മഹേന്ദ്ര. ഒരു ബാലതാരത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ റെക്കോർഡ് കൂടിയാണ് ഇത്. എന്നാൽ താരത്തിനെ പല സിനിമകളും ശ്രദ്ധിക്കപ്പെടാതെ പോയതാണ് തമിഴ് സിനിമയിൽ താരം ഉണ്ട് എന്നതിന് തെളിവില്ലാതെ പോയത്. മൂന്നു വയസ്സിലാണ് മഹിന്ദ്ര എന്ന താരം തമിഴ് സിനിമയിൽ എത്തുന്നത് ആ വർഷം തന്നെ മികച്ച ബാലതാരത്തിനുള്ള തമിഴ്നാട്ടിലെ സംസ്ഥാന പുരസ്കാരവും താരം സ്വന്തമാക്കി.

തനിക്ക് സ്വന്തമായി ക്രെഡിറ്റ്‌ ആവശ്യമില്ലെന്നും എല്ലാം ലോകേഷ് പറഞ്ഞു തന്നത് പോലെയാണെന്നും മഹേന്ദ്ര പറയുന്നു. വിജയിയാണ് തന്നെ ഈ സിനിമയിലേക്ക് വിളിച്ചത് എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും മഹേന്ദ്ര പറയുന്നുണ്ട്.