ലോട്ടറി എടുക്കുന്നതും ലോട്ടറി അടിക്കുന്നതുമൊക്കെ സർവ്വസാധാരണമാണ്. എന്നാൽ ചിലവാകാതെ നഷ്ടം എന്ന് കരുതിയിരുന്ന ലോട്ടറി ഭാഗ്യം സമ്മാനിക്കുന്നത് അപൂർവ്വമാണ്. അങ്ങനെയൊരു അപൂർവ്വ ഭാഗ്യശാലി ആയി മാറിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഷറഫുദ്ദീൻ.

ലോട്ടറി വിൽപനക്കാരനായ ശറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ലോട്ടറി ആണ് കോടികളുടെ ഭാഗ്യം അടിച്ചത്. അങ്ങനെ ശറഫുദ്ദീൻ സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി നേടിയ ഭാഗ്യവാൻ ആയി മാറി. നിത്യചിലവിന് വഴി കണ്ടെത്തിയിരുന്ന ഷറഫുദ്ദീൻ ഇപ്പോൾ 12 കോടിയുടെ ഉടമസ്ഥനാണ്.

നാല് വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്ന ആളാണ് ചെങ്കോട്ട സ്വദേശി ഷറഫുദ്ദീൻ. തിരുവനന്തപുരം ആര്യങ്കാവിൽ നിന്നാണ് ടിക്കറ്റ് വാങ്ങുന്നത്. വാങ്ങിയ ടിക്കറ്റുമായി ശറഫുദ്ദീൻ ആര്യങ്കാവ് മുതൽ പുനലൂർ വരെ സഞ്ചരിച്ചാണ് വിൽപ്പന.

തിരുവനന്തപുരത്ത് വിറ്റ XG 358753 എന്നിട്ട് ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കൊല്ലം ആര്യങ്കാവിലെ ഭരണി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റ് ആണിത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തിയത്.