കല്യാണ സദ്യക്കിടെ വധുവിന്‍റെയും വരന്‍റെയും കൂട്ടര്‍ തമ്മില്‍ കൂട്ടത്തല്ല്; കാരണം കേട്ട് ഞെട്ടി ആളുകൾ; വീഡിയോ വൈറൽ

0

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ട്… ഒരു കൂട്ടത്തല്ല് വീഡിയോ…. ഒരു കല്ല്യാണ വീടാണ് കൂട്ടതല്ലിന് കളമായത്. അതും ഒരു നിസ്സാര കാര്യത്തിന് വേണ്ടി. എന്നാൽ അത് വിമർശനം നേരിടുമ്പോഴും ഇവിടെ കല്യാണ ചെക്കനും പെണ്ണും ചെയ്തതിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

ആര്യങ്കാവിലെ ഒരു വിവാഹ വീട്ടിലാണ് സംഭവം നടന്നത്. സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.
കറി വിളമ്പുന്നതിനെ ചൊല്ലിയുള്ള സംസാരമാണ് അടിയിൽ അവസാനിച്ചത്.

”കണ്ട് നില്‍ക്കാന്‍ പറ്റാത്ത ഉപദ്രവമായിരുന്നു. സ്ത്രീകളെയെല്ലാം ചുരുട്ടിക്കൂട്ടി ആല്‍ത്തറയിലേക്കാണ് എറിയുന്നത്. ഒരു ഹാര്‍ട്ട് പേഷ്യന്‍റായ ചേച്ചിയുടെ നെഞ്ചത്ത് ചവിട്ടി ശ്വാസമെടുക്കാന്‍ പറ്റാത്ത രീതിയിലാക്കി.”

https://www.instagram.com/tv/CLliD7MDXg1/

വധുവിന്റെയും വരന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ആര്യങ്കാവ് പൊലീസെത്തിയാണ് കൂട്ടത്തല്ല് അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ കേസെടുത്തു.

ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ നിന്നുള്ള വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. വധു വരനൊപ്പം വീട്ടിലേക്ക് പോവുകയും ചെയ്തു. മദ്യപിച്ച് അടി ഉണ്ടാക്കിയവർക്കൊപ്പം കൂടിയവർക്ക് ഒരു ബോധവും ഇല്ലെന്ന് തന്നെ പറയാം… അല്ലെങ്കിൽ നിങ്ങൾ ഈ പണിക്ക് നിൽക്കില്ലല്ലോ…