വടിവാൾ വിനീതിനെ പിടികൂടിയ കഥ; വേദന കണ്ടാൽ കരളലിയും; പോലീസ് പറയുന്നത് ഇങ്ങനെ

0
Advertisements

ദേശീയ പാതകൾ കേന്ദ്രീകരിച്ച് വാഹനയാത്രക്കാരെ കത്തി കാണിച്ച് വിരട്ടി കൊള്ളയടിച്ച കേസിൽ പിടിയിലായ എടത്വ ചങ്ങനാശ്ശേരിയിൽ ലക്ഷംവീട് കോളനിയിൽ വിനീതിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. സുരക്ഷ പരിഗണിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയ വിനീതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലം ജില്ലയിലെ ചവറ, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കുണ്ടറ, ചടയമംഗലം, പാരിപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിലും വിനീതിന് എതിരെ കേസ് ഉണ്ട്.

Advertisements
Advertisements

ബംഗളൂരുവിൽ നിന്ന് അടുത്തിടെ വാൻ മോഷ്ടിച്ചതും വിനീത് ആണെന്ന് തെളിഞ്ഞു. ബംഗളുരു പോലീസ് ഇന്നലെ കൊല്ലം പോലീസുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിഞ്ഞു. ബംഗളുരു പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴ ചെങ്ങന്നൂരിൽ നിന്നും കാർ കവർന്ന് കൊല്ലത്തേക്ക് മുങ്ങിയ വിനീത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തി വരവേ കഴിഞ്ഞ പുലർച്ചെ കൊല്ലം നഗരത്തിൽ വച്ചാണ് പോലീസ് വലയിൽ ആയത്.

നേരത്തെ സൈക്കിൾ മോഷ്ടിച്ചതിന് പിടിയിലായെങ്കിലും ബന്ധുക്കൾ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇതിനിടെ പ്രദേശവാസിയായ ഒരു ബൈക്ക് മോഷ്ടാവ് തോട്ടിൽ 24 ബൈക്കുകൾ ഒളിപ്പിച്ചു. ഇതിൽ ഒരെണ്ണം വിനീതിന് കിട്ടി. ഇതോടെ ബൈക്ക് മോഷണത്തിലായി ശ്രദ്ധ. കേസുകളിൽ പെട്ട് പിടിയിലായി 2019 ഇറങ്ങിയെങ്കിലും എറണാകുളത്ത് കുത്തു കുത്തു കേസിൽ വീണ്ടും പിടിക്കപ്പെട്ടു. അന്ന് ജയിലിൽ ആയി എങ്കിലും 20,000 രൂപ സംഘടിപ്പിച്ച് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു എന്ന് ഇയാൾ പോലീസിനു മൊഴി നൽകി.

ഹൈവേ കൊള്ളക്ക് വിനീത് ഇറങ്ങിയാൽ ആദ്യം ചെയ്യുക വണ്ടി മോഷ്ടിക്കുകയാണ്. കോന്നിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച അതിൽ ബംഗളൂരുവിലേക്ക് പോയി അവിടെ നിന്ന് വാൻ മോഷ്ടിച്ച് തലശ്ശേരിയിൽ എത്തി. ഇന്ധനം തീരുമ്പോൾ ഓരോ പമ്പുകളിൽ കയറി നിറയ്ക്കും, ഇന്ധനം നിറച്ചാലുടൻ വണ്ടി വിട്ടു കടന്ന് കളയും അതാണ് പതിവ്. തടഞ്ഞാൽ കത്തി കാട്ടി വിരട്ടും.

ചെങ്ങന്നൂരിൽ നിന്ന് മോഷ്ടിച്ച കാറുമായി രാവിലെ കൊല്ലം നഗരത്തിൽ എത്തിയ ഇയാൾ അവിടെ അൽപനേരം തുടങ്ങിയതാണ് വിനയായത്. കൊല്ലം നഗരത്തിൽ പരിചയപ്പെട്ടയാളെ പിന്തുടർന്ന പോലീസിനെ കണ്ട് ഈ ആൾക്കാർ ഉപേക്ഷിച്ച് ഓടി. എസ് എം പി പാലസിന് അടുത്തു നിന്ന് ബൈക്ക് മോഷ്ടിച്ച അതിൽ പള്ളിത്തോട്ടത്തെത്തി അവിടെനിന്ന് മറ്റൊരു ബുള്ളറ്റ് മോട്ടർസൈക്കിൾ മോഷ്ടിച്ച് നാഗർകോവിലിലേക്ക്. അവിടെനിന്ന് രാത്രി തിരിച്ചെത്തി ചവറയിലും ശാസ്താംകോട്ടയിലുമൊക്കെ തിരുവനന്തപുരത്തേക്കു മടങ്ങി തമ്പാനൂർ ബസ്റ്റാൻഡിൽ രാത്രി കിടന്നു അവിടെനിന്ന് ചടയമംഗലം വഴി വീണ്ടും കൊല്ലത്തു എത്തിയപ്പോഴാണ് പിടിയിലായത്.

വാഹനം തടഞ്ഞു നിർത്തി കൊള്ള നടത്തുമ്പോൾ തൊഴുതു യാചിച്ചവരോട് തനിമ കാട്ടിയ സംഭവങ്ങളും ഉണ്ട് എന്ന് പോലീസ് പറഞ്ഞു. ഒരാളെ വിരട്ടി പണം കവർന്നപ്പോൾ വണ്ടിക്ക് പെട്രോൾ അടിക്കാൻ പണമില്ലെന്ന് അയാൾ പറഞ്ഞപ്പോൾ 200 രൂപ തിരിച്ചു കൊടുത്തു ജീവനും കൊണ്ട് അയാൾ രക്ഷപ്പെട്ടു. വീട്ടിൽ ഭാര്യയും മകനും മാത്രമേയുള്ളൂ എന്നും തളർന്നു കിടക്കുകയാണെന്നും മറ്റൊരാൾ പറഞ്ഞപ്പോൾ വിരട്ടി വാങ്ങിയ പണം തിരിച്ചു കൊടുത്തു. വാഹനങ്ങൾ തടഞ്ഞുനിർത്തി കത്തി കാണുമ്പോൾ തന്നെ ഒരു വിധത്തിൽ പെട്ടവരെ വിരണ്ടു പോകുമെന്നും ചോദിക്കുന്നതെല്ലാം കൊടുത്തത് തടി രക്ഷപ്പെടുത്തുന്നതിന് ശ്രമിക്കുന്നതിനാൽ വിനീതിന് കാര്യമായ ആക്രമണം ഒന്നും നടത്തേണ്ടി വന്നിട്ടില്ല എന്നും പോലീസ് പറയുന്നു.