സ്ത്രീധനം ആയി എന്താ തരേണ്ടത്.? എന്നു ചോദിച്ച പെണ്ണിന്റെ അച്ഛന് ചെറുക്കൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു…

0

വിസ്മയ എന്ന 24 കാരിക്ക് സംഭവിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം സ്ത്രീധനത്തെക്കുറിച്ചാണ്.

ഒരു പെണ്ണിൻ്റെയും കണ്ണീർ വീഴ്ത്താതെ ഒരിത്തിരി പൊന്നോ കാശോ സ്ത്രീധനമായി വാങ്ങാതെ അന്തസ്സായി ജീവിക്കുന്നവർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്.

അതിനിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് പ്രവീൺ പ്രചോദന എന്ന യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്.

പരസ്പരം നല്ല മനസ്സുണ്ടെങ്കിൽ ആ മനസ്സുകൾ തമ്മിൽ കൈമാറുന്നതിന് അപ്പുറമായി നല്ലൊരു സ്ത്രീധനമോ പുരുഷധനമോ വേണ്ടെന്ന് ജീവിതം തെളിയിക്കുകയാണ് പ്രവീൺ. നാലണയ്ക്ക് പാട് പെട്ട് കഴിവുള്ള കാലമത്രയും വന്നു കേറിയ പെണ്ണിനെ പൊന്നുപോലെ നോക്കിയ അച്ഛൻ്റെ മകനാണ് താനെന്ന് പ്രവീൺ അഭിമാനത്തോടെ കുറിക്കുന്നു. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ ആണ്:

‘സുമ, ഇവളെൻ്റെ സ്ത്രീധനം. എനിക്കും എഴുതാനുണ്ട്. പരസ്പരംനല്ല മനസ്സുണ്ടെങ്കിൽ ആ മനസ്സുകൾ തമ്മിൽ കൈമാറുന്നതിന് അപ്പുറമായി നല്ലൊരു സ്ത്രീധനമോ പുരുഷ ധനമോ വേറെ ഒന്നുമില്ല. എൻ്റെ അച്ഛനും അമ്മയും.13 വയസ്സ് പ്രായത്തിൽ പിടിപ്പെട്ട ശ്വാ,സംമുട്ടൽ രോഗം മ,ര,,ണം വരെ കൊണ്ടു നടന്ന അമ്മയും. ആ അമ്മയെ പൊന്നുപോലെ നോക്കിയ അച്ഛനെയും ഓർക്കുമ്പോൾ മാതൃകാ ദമ്പതിമാർ എന്നൊരു അവാർഡ് കിട്ടിയില്ലെങ്കിലും എനിക്കും എൻ്റെ അനുജനും പിൻ പറ്റാനുള്ള വഴി ത്താര ജീവിതം കൊണ്ട് തെളിയിച്ചവരാണവർ.1982-ൽ എൻ്റെ അമ്മയെ വിവാഹം ചെയ്യുവാനാഗ്രഹിച്ച് വീട്ടിൽ വരുമ്പോൾ അമ്മയും അമ്മൂമ്മയും മാത്രം. എനിക്ക് നിങ്ങളുടെ മകളെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെടുമ്പോൾ തിരികെ ആ അമ്മൂമ്മ ചോദിച്ചത് കൂടെ എന്താണ് വേണ്ടതെന്ന്. ഒട്ടും ആലോചിക്കാതെ അച്ഛൻ മറുപടി പറഞ്ഞു.

‘മകളെ കെട്ടിച്ചു തന്നാൽ നാലണയ്ക്ക് കഴിവുള്ള കാലമത്രയും പൊന്നുപോലെ നോക്കിക്കൊള്ളും.കഷ്ടപ്പാടുള്ള നിരവധി അനുഭവങ്ങളിലൂടെ കടന്നു പോവേണ്ടി വരും. എങ്കിലും സത്യസന്ധമായി പറയട്ടെ. പരാതിയോ, പരിഭവങ്ങളോ, പിറുപിറുപ്പോ ഇല്ലാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട ജീവിതമായിരുന്നു ഞങ്ങളുടേത്. നിത്യരോഗിയായ എൻ്റെ അമ്മയെ നന്നായി എൻ്റെ അച്ഛൻ പരിപാലിച്ച് ശുശ്രൂഷിച്ചു. കരിങ്കല്ലും തടിയും ചുമക്കാൻ പോയും, അതുപോലുള്ള കഠിനമായ ജോലി ചെയ്തും പഴയ പ്രീഡിഗ്രിക്കാരൻ കുടുംബം നന്നായി നോക്കി. ക്ഷീണം മറന്ന് രാത്രികളിൽ കട്ടൻ ചായ ചോദിക്കുമ്പോൾ ന്യൂസ് പേപ്പർ കഷണങ്ങളും, ഉണങ്ങിയ ഓലകളും കത്തിച്ച് ചായ തിളപ്പിച്ച് കൊടുക്കാൻ മടി കാണിക്കാത്ത നല്ലൊരു ഭർത്താവ്. അതാണ് എൻ്റെ അച്ഛൻ. വളർന്നു വന്ന ഞങ്ങൾ രണ്ട്ആൺമക്കൾ ഞങ്ങൾക്കും ആ അമ്മയെ വേണ്ട പോലെ നോക്കാൻ കഴിഞ്ഞത് ഒരഭിമാനം തന്നെ. ആസ്മ രോഗിയായ അമ്മദൈവത്തോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ഞാൻ അനുഭവിക്കുന്ന കഷ്ടം വേറെ ആർക്കും നൽകല്ലേ.പ്രത്യേകിച്ച് എൻ്റെ തലമുറകൾക്ക്. കാരുണ്യവാൻ ആ പ്രാർത്ഥന അപ്പാടെ കൈക്കൊണ്ടു. 2015 ആഗസ്ത് 8 ന് ആതിരിനാളം 53 വയസ് തികച്ച് നമ്മളെ വിട്ട് യാത്രയായി. എങ്കിലും ഞങ്ങളിൽ അത് കെടാതെ ജ്വലിക്കുന്നു. എൻ്റെ ജീവിതവും കുടുംബ ജീവിതവും. അറിവു വന്ന എൻ്റെ ചെറുപ്പക്കാലം ഞാൻ പറയുമായിരുന്നു. ഞാൻ കല്യാണം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങാതെയേ കഴിക്കുള്ളൂവെന്ന്. കുഞ്ഞുനാളിലെ തമാശകളായിരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ വിവാഹ പ്രായമെത്തി. ദൈവം മാന്യമായ വിദ്യാഭ്യാസം നൽകി. കുഞ്ഞിൽ പറഞ്ഞത് തമാശയെന്ന് കരുതിയവരുടെ മുന്നിൽ ദൃഢമായ തീരുമാനമായി എൻ്റെ വാക്കുകൾ വളർന്നു. കുടുംബ ജീവിതത്തിലേക്കുള്ള കാൽവെയ്പ്പ്. 2011 മാർച്ച് മാസം ഞാനെൻ്റെ പങ്കാളിയാവേണ്ടവളെ കാണാൻ വേണ്ടി ചെന്നു. കണ്ടു മടങ്ങി. മറുപടി ഒന്നും പറഞ്ഞില്ല. ആഴ്ചകൾക്ക് ശേഷം ഭാര്യാപിതാവ് കാര്യങ്ങൾ അന്വേഷിച്ച് വരുമ്പോൾ എന്നോട് ചോദിച്ചത് ഞങ്ങൾ എന്താണ് തരേണ്ടതെന്ന്? മറുപടി ആലോചിച്ച് പറയാം എന്ന് പറയേണ്ടി വന്നില്ല.

തിരികെ ഒരു ചോദ്യം. മകൾക്ക് എന്നെ ഇഷ്ടമായോ. അതെ, എന്നു പറഞ്ഞു തീരുകയും എങ്കിൽ കല്യാണദിവസം ആലോചിച്ച് അതിനുള്ള തയ്യാറെടുപ്പുകൾ നടത്താമെന്ന് ഞാൻ പറഞ്ഞു. ഞാൻ ഒരു കാര്യം ചേർത്ത് ചിന്തിച്ചു. സഹോദരിമാരില്ലാത്ത എൻ്റെ വീട്ടിൽ എനിക്കൊരു സഹോദരി ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുക്കാൻ ഞാൻ എന്ത് മാത്രം പരിശ്രമങ്ങൾ നടത്തും. ആരെയും ബുദ്ധിമുട്ടിക്കാതെ എൻ്റെ വിവാഹം സ്വന്തം അധ്വാനത്തിലൂടെ എല്ലാവരെയും പങ്കെടുപ്പിച്ച് ഇരു കുടുംബത്തിലെ മാതാപിതാക്കളുടെ ആശിർവാദത്തോടെ 2011 ജൂൺ 2ന് നടത്തപ്പെട്ടു. വളരെ കഷ്ടപ്പാടുകളോടെ ജീവിതം കാളവണ്ടിയുടെ വേഗമേ ഉള്ളൂവെങ്കിലും സന്തോഷത്തോടെ മുൻപോട്ട് നീങ്ങുന്നു. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ 10 വർഷം താണ്ടി. അനുഗ്രഹിക്കപ്പെട്ട 2 പൈതങ്ങളേയും ദൈവം നൽകി. സ്വന്തമായി നല്ലൊരു വീടില്ല. പറയത്തക്ക വരുമാനവുമില്ല. എങ്കിലും ഞങ്ങൾ ഞങ്ങള്ള.