ഉലകനായകൻ കമലഹാസന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തി. കമൽ ഹാസന്റെ സ്വഭാവം ശരിയല്ല എന്ന് ആരോപിക്കുന്ന കവിതയാണ് സുചിത്ര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. ഇത് വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്തു.

കമലഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി ആയിരുന്നു സുചിത്ര. ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ലൂടെ എത്തി ഗായിക ദിവസങ്ങൾക്കകം തന്നെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. സൂചി ലീക്ക്സിലൂടെ വിവാദങ്ങളിൽ ഇടംനേടിയ ഗായികയാണ് സുചിത്ര.

മുൻപൊരിക്കൽ നടിമാരുടെയും നടന്മാരുടെ സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് ചെയതിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നായിരുന്നു സുചിത്ര അന്നു നൽകിയ വിശദീകരണം. മാനസിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഗാന രംഗത്തുനിന്നും സുചിത്ര ഇടവേള എടുത്തിരുന്നു. ചികിത്സയ്ക്ക് ശേഷം കുറച്ചുനാളുകൾക്ക് മുമ്പാണ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്.