മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണിയുടെ അൻപതാം ജന്മദിനത്തിൽ മാഷപ്പ് വീഡിയോയുമായി ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യ കാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വീഡിയോയിലൂടെ അവതരിപ്പിക്കുന്നുണ്ട്. 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മണിയുടെ ആരാധകരെ മാത്രമല്ല മലയാള സിനിമ പ്രേമികളെയും കണ്ണീരിലാഴ്ത്തുന്നതാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ.
രസകരമായ ട്രോൾ വീഡിയോകൾ മാഷപ്പ് വീഡിയോകൾ എന്നിവ സൃഷ്ടിക്കുന്ന എഡിറ്ററാണ് ലിന്റോ. താരങ്ങളുടെ ജന്മദിനത്തിൽ സ്പെഷ്യൽ മാഷപ്പ് വീഡിയോകൾ പുറത്തിറക്കുകയാണ് ലിന്റോ സിനിമ പ്രേമികൾക്കിടയിൽ പ്രശസ്തനായത്. മോഹൻലാൽ, മമ്മൂട്ടി, ജയസൂര്യ, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ജന്മദിന സ്പെഷ്യൽ മാഷപ്പ് വീഡിയോകൾ വൈറലായിരുന്നു. ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന വീഡിയോ കണ്ട് നടൻ ജയസൂര്യ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.
