ദിവസവും ഇളനീർ കുടിക്കുന്നത് ശീലമാക്കൂ ; അതിന്റെ ഗുണങ്ങൾ ഏറെ ആണ്…

0

ഇളനീർ ഒരു അത്ഭുത പാനീയമായി പലരും കണക്കാക്കുന്നു.

വേനൽക്കാലത്തെ ചൂടിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണിത്.

തൽക്ഷണ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രകൃതിദത്ത സ്പോർട്സ് പാനീയമാണിത്.

കലോറി കുറവായ ഇത് പ്രകൃതിദത്ത എൻസൈമുകളും പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയതാണ്. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ശുദ്ധമായ തേങ്ങാവെള്ളത്തിൽ കുടിക്കുന്നത് നല്ലതാണെങ്കിലും, ശരിയായ സമയത്ത് ഇത് കുടിക്കുന്നത് തീർച്ചയായും നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാക്കും. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിന്‍ വെള്ളം ഉത്തമമാണ്. നിര്‍ജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങള്‍ ഇല്ലാതാക്കാനും കരിക്കിന്‍ വെള്ളം ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു. കരിക്കിന്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ക്ഷീണമകറ്റാനും ഉന്‍മേഷം വര്‍ദ്ധിപ്പിക്കാനും കരിക്കിന്‍ വെള്ളത്തോളം മികച്ച പാനീയം വേറൊന്നില്ല. ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും ദിവസവും ഇളനീര്‍ ശീലമാക്കുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇളനീര്‍ കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാലും ലവണങ്ങളാലും സമ്പന്നമായ ഇളനീര്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായികക്കും ഗർഭിണികൾ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കണം. ഗർഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്നം അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ നല്ലതാണ് കരിക്കിൻ വെള്ളം.

കിഡ്നി ശുദ്ധീകരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങൾ കൊണ്ട് തന്നെ ഇല്ലാതാക്കും. ത്വക്ക് രോഗങ്ങൾ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.

നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍.  കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും  ചേർന്ന ഈ പാനീയം ‘സൂപ്പർ ഡ്രിങ്ക്’ ആയാണ് അറിയപ്പെടുന്നത്.  അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് .ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീർ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ദഹനസഹായിയായും ഇത് പ്രവർത്തിക്കുന്നു. കിടക്കുന്നതിന് മുമ്പ് ഇളനീർ കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും. ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീര്‍.